|    Dec 17 Mon, 2018 6:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കുംഭമേള: അലഹബാദില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്

Published : 2nd December 2018 | Posted By: kasim kzm

ലഖ്‌നോ: കുംഭമേള നടക്കുന്നതിനാല്‍ 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ വിവാഹങ്ങള്‍ക്കു വിലക്ക്. ഈ കാലയളവില്‍ അലഹബാദില്‍ വിവാഹങ്ങള്‍ നടത്തരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഈ മാസങ്ങള്‍ക്കിടയില്‍ വിവാഹത്തിന്റെ തിയ്യതി നിശ്ചയിച്ചവര്‍ ഇതില്‍ മാറ്റംവരുത്തണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവിന്റെ പകര്‍പ്പുകള്‍ ജില്ലാ ഭരണകൂടം ഓഡിറ്റോറിയങ്ങളും കല്യാണമണ്ഡപങ്ങളും ഹോട്ടലുകളുമടക്കമുള്ളവയുടെ നടത്തിപ്പുകാര്‍ക്ക് കൈമാറിയിട്ടുണ്ട്. 2019 ജനുവരി, ഫെബ്രുവരി, ജൂണ്‍ മാസങ്ങളിലേക്കുള്ള എല്ലാ വിവാഹ ബുക്കിങ്ങുകളും റദ്ദാക്കാനും നിര്‍ദേശം നല്‍കി. മാസങ്ങള്‍ക്ക് മുമ്പ് കല്യാണ തിയതി നിശ്ചയിച്ച വര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss