കുംഭമേളയ്ക്കിടെ സന്യാസിമാര്‍ പോലിസിനെ ആക്രമിച്ചു
Published : 26th April 2016 | Posted By: SMR
ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന സിംഹസ്ത കുംഭമേളയ്ക്കിടെ ഒരു സംഘം സന്യാസിമാര്‍ പോലിസുമായി ഏറ്റുമുട്ടി. ജുന അകാര വിഭാഗത്തിലെ സന്ന്യാസിമാരാണ് അക്രമം നടത്തിയത്. കുംഭമേളയ്ക്കിടെ തങ്ങളുടെ ക്യാംപില്‍ കവര്‍ച്ച നടക്കുന്നതായി ഇവര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. മോഷ്ടാക്കളെന്ന് സംശയിച്ച് പിടികൂടിയവരെ പോലിസ് വിട്ടയച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധവുമായെത്തിയ സന്യാസികള്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിനിടെയാണ് ആക്രമണം. ശനിയാഴ്ച രാത്രിയിലെ ഘോഷയാത്രയ്ക്കിടെ രണ്ടിടങ്ങളില്‍ സന്യാസിമാര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഏപ്രില്‍ 22നാരംഭിച്ച കുംഭമേള മെയ് 21ന് അവസാനിക്കും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.