|    Aug 20 Sun, 2017 9:49 am
Home   >  Sports  >  Cricket  >  

കുംബ്ലെയുടെ രാജി, കോഹ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രമുഖര്‍

Published : 21st June 2017 | Posted By: ev sports

വെറുപ്പ് തോന്നിയാലും അദ്ദേഹം ഗുരുവാണ്; അഭിവന് ബിന്ദ്ര
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ച അനില്‍ കുംബ്ലെയ്ക്ക് പിന്തുണയുമായി പല താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധ നേടിയത് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ് അഭിവ് ബിന്ദ്രയുടെ അഭിപ്രായമാണ്.
എന്റെ ഗുരുവും വഴികാട്ടിയും എന്റെ പരിശീലകനായിരുന്നു. പല സമയത്തും എനിക്കദ്ദേഹത്തോട് വെറുപ്പ് തോന്നിയിട്ടുണ്ട്. എപ്പോഴും അദ്ദേഹം ഓരോ നിര്‍ദേശങ്ങള്‍ തരും. എനിക്ക് ഇഷ്ടമില്ലാത്തതും കേള്‍ക്കാന്‍ ആഗ്രഹം ഇല്ലാ്ത്ത കാര്യങ്ങളുമാവും അദ്ദേഹം പലപ്പോഴും പറയുക. എന്നിട്ടും അദ്ദേഹത്തിന് കീഴില്‍ 20 വര്‍ഷം ഞാന്‍ പരിശീലനം നേടി. ബിന്ദ്ര ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും അനില്‍ കുംബ്ലെയുടെയും പേരെടുത്ത് പറയാതെയാണ് ബിന്ദ്ര ട്വിറ്ററില്‍ തന്റെ അഭിപ്രായം കുറിച്ചത്.
തന്റെ പരിശീലകനും കര്‍ക്കശക്കാരനായിരുന്നു. എന്നാല്‍ അത് പരിശീലനത്തിന്റെ ഭാഗമായാണ് താന്‍ കാണുന്നത്. അദ്ദേഹം തന്നെയാണ് ഇപ്പോലും തന്നെ പരിശീലിപ്പിക്കുന്നതെന്നും ജ്വാല ഗുട്ട ട്വിറ്ററില്‍ കുറിച്ചു.

ഷോപ്പിങ്ങിന് വിടുന്ന കോച്ചിനെയാവും ഇന്ത്യക്ക് വേണ്ടത്: ഗവാസ്‌കര്‍
ന്യൂഡല്‍ഹി: അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് നിന്ന രാജിവെച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. അനില്‍ കുംബ്ലെ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ല. എല്ലാ ടീമുകളിലും പ്രശ്‌നങ്ങളുണ്ടാവും. പക്ഷേ മല്‍സര ഫലങ്ങള്‍ അനുസരിച്ചാണ് തീരുമാനമെടുക്കേണ്ടത്. കുംബ്ലെയുടെ പരിശീലനത്തിന് കീഴില്‍ ഇന്ത്യന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും കുംബ്ലെയും കോഹ്‌ലിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി അറിവില്ലെന്നും ഗവാസ്‌കര്‍ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ടത് അവരുടെ താളത്തിന് തുള്ളുന്ന പരിശീലകനെയാണോ? നിങ്ങള്‍ക്ക് തോന്നുമ്പോള്‍ പരിശീലനം നടത്തിയാല്‍ മതി അല്ലാത്തപ്പോള്‍ ഷോപ്പിങിന് പൊയ്‌ക്കോളൂ എന്ന് പറയുന്ന പരിശീലകരെ വേണമെന്ന് ആഗ്രഹമുള്ളവര്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോകേണ്ടിവരാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക