|    May 23 Tue, 2017 10:45 am
FLASH NEWS

കീഴ്‌വഴക്കം ലംഘിച്ച് മോദിയുടെ പ്രസംഗം ദൂരദര്‍ശനില്‍

Published : 24th September 2016 | Posted By: mi.ptk

011

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നത് തത്സമയം പ്രക്ഷേപണം ചെയ്യണമെന്ന് നിര്‍ദേശം. ഇന്നലെയാണ് മോദിയുടെ പ്രസംഗം തത്സമയം പ്രക്ഷേപണം ചെയ്യണമെന്നാവശ്യപ്പെട്ട് ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയുടെ സംസ്ഥാന ഓഫീസുകളില്‍ കേന്ദ്ര ഡയറക്ടറേറ്റിന്റെ നിര്‍ദേശം വന്നത്. ബ്രോഡ്കാസ്റ്റങ്  നയത്തിലെ കീഴ്‌വഴക്കം ലംഘിച്ചാണ് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്യുന്നത്. ബ്രോഡ്കാസ്റ്റിങ് നയം അനുസരിച്ച് പ്രധാനമന്ത്രി അടക്കമുള്ള ഭരണകര്‍ത്താക്കളുടെ രാഷ്ട്രീയ പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ല. ഈ കീഴ്‌വഴക്കത്തിന്റെ ലംഘനമാണ് പുതിയ നിര്‍ദേശത്തിലൂടെ നടപ്പിലാകാന്‍ പോകുന്നത്. നേരത്തെ വിഎച്ച്പിയുടെ സമ്മേളനം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു. എന്നാല്‍ ആകാശവാണിയില്‍ ഇത്തരമൊരു സംഭവം ആദ്യമായാണ്.
കേന്ദ്ര ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം ദൂരദര്‍ശന്‍ പരിപാടികളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. 4.45 മുതല്‍  ആകാശവാണിയും അഞ്ച് മണിമുതല്‍ ദൂരദര്‍ശനും പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം പ്രക്ഷേപണം ചെയ്യും. പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിക്കുന്നതുവരെ സംപ്രേഷണം ചെയ്യണമെന്നാണ് നിര്‍ദേശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day