|    Jan 23 Mon, 2017 8:00 am
FLASH NEWS

കീഴ്മാടുകാര്‍ക്ക് ഉല്‍സവമായി ഞാറുനടീല്‍

Published : 1st October 2016 | Posted By: Abbasali tf

ആലുവ: കീഴ്മാട് പഞ്ചായത്തിലെ തരിശു നില കൃഷിയിടത്തിലെ ഞാറുനടീല്‍ നാടിന്റെ ഉല്‍സവമാക്കി കീഴ്മാടുകാര്‍. കാ ല്‍ നൂറ്റാണ്ടിലധികമായി കൃഷിചെയ്യാതെ കിടന്ന കണ്ടോപ്പാടം, തണങ്ങാട്, ചങ്ങംമത എന്നീ പ്രദേശങ്ങളിലെ 60 ഏക്കറോളം വരുന്ന നിലത്താണു പഞ്ചായത്ത് ഭരണ സമിതിയുടെ വിവിധ പാടശേഖര സമിതികളുടെയും സഹകരണത്തോടെ പുതിയ കാര്‍ഷിക വിപ്ലവത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. അമ്പതിലധികംവരുന്ന ഭൂവുടമകളുടെ ഭൂമിയാണ് കൃഷിക്കായി നല്‍കിയിരിക്കുന്നത്. ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും തൊഴിലുറപ്പ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഞാറ്റുപ്പാട്ടുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ഞാറുനടീല്‍ ഉല്‍സവമാക്കിയത്. മുന്‍ രാജ്യസഭാംഗം പി രാജീവ് ഞാറുനടീല്‍ ഉദ്ഘാടനംചെയ്തു. തുടക്കം ഏളുപ്പമാണെങ്കിലും തുടര്‍ച്ച ശ്രമകരമാണെന്നും ഇതിനു സമര്‍പണമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗാത്മകമായ സമരമാണു കൃഷിയെന്നും ഭക്ഷണത്തില്‍ മായം കലര്‍ത്തിയാലും ലാഭം കിട്ടിയാല്‍ മതിയെന്ന് ചിന്തിക്കുന്നവര്‍ ഒഴികെ മറ്റെല്ലാവരും ഇത്തരം സംരംഭങ്ങളില്‍ സഹകരിക്കണമെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ എ രമേശ് അധ്യക്ഷത വഹിച്ചു. കുട്ടമശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് എം മീതിയന്‍ പിള്ള, അസിസ്റ്റന്റ് കൃഷി ഡയക്ടര്‍ സജിനി നായര്‍, ടി എ ഹാഷിം, കൃഷി ഓഫിസര്‍ പി എം സാഹിദ, പഞ്ചായത്ത് സെക്രട്ടറി വി ആര്‍ ജോഗേഷ് കുമാര്‍ സംസാരിച്ചു. പാടശേഖര സമിതി പ്രസിഡന്റ് വി വി മന്മഥന്‍ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫിസര്‍ എം എ ഷീബ നന്ദിയും പറഞ്ഞു. മാറമ്പിള്ളി എംഇഎസ് കോളജ് എന്‍എസ്എസ് യൂനിറ്റ്, കുട്ടമശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളും ഞാറുനടലില്‍ പങ്കാളികളായി. വാരപ്പെട്ടിയില്‍നിന്നുമുള്ള ഹരിതസേന അംഗങ്ങ ള്‍, അസമില്‍നിന്നുമുള്ള വിദഗ്ധ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരാണു ഞാറുനടീല്‍ പൂര്‍ത്തിയാക്കുന്നത്. ഭൂവുടമകള്‍ സൗജന്യമായി നല്‍കിയ നിലത്ത് അത്യുല്‍പാദാന ശേഷിയുള്ള ഉമ വിത്ത് പാകി മുളപ്പിച്ചാണ് ഞാറുനടുന്നത്. കൃഷിയുടെ പ്രാഥമിക ചെലവുകള്‍ക്കുള്ള മൂന്ന് ലക്ഷം രുപ കുട്ടമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പലിശ രഹിത വായ്പയാണ് നല്‍കിയിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക