|    Mar 24 Fri, 2017 1:42 am
FLASH NEWS

കീഴൂരിലെ കനാല്‍ നവീകരണം : കുടിവെള്ളത്തിനായി നാട്ടുകാര്‍ ഒരുമിച്ചു; കനാലുകള്‍ക്ക് പുതുജീവന്‍

Published : 21st March 2017 | Posted By: fsq

 

പയ്യോളി: കുടിവെള്ളത്തിനായി നാട്ടുകാര്‍ ഒരുമിച്ചപ്പോള്‍ പൊട്ടി  തകര്‍ന്നു കാട് കയറി നശിച്ച കീഴൂരിലെ  കനാലുകള്‍ക്ക് ജീവന്‍ തുടിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കുല്‍സു ടീച്ചറും കൗണ്‍സിലര്‍മാരും എത്തിയതോടെ  പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി.
കക്ഷി രാഷ്ട്രീയഭേദമന്യേ പ്രദേശത്തെ എല്ലാ  ജനങ്ങളും കനാല്‍  നവീകരണത്തില്‍ പങ്കെടുത്തു.  മുപ്പത് ലോഡ്  മണ്ണടിച്ച്  കനാലിന്റെ  തകര്‍ന്ന ഭാഗം നികത്തി. ഇനി  അക്ക്വഡേറ്റിന്റെ ഇരു ഭാഗവും സമമാക്കി താര്‍പ്പായ വിരിച്ചാല്‍ കനാല്‍ വെള്ളം പയ്യോളിയിലൂടെ ഒഴുകും.
അതോടെ  വര്‍ഷങ്ങളായി പയ്യോളി നിവാസികള്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ  പരിഹാരമാകും. കൈ കനാലുകള്‍  വൃത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കനാലിന്റെ  ചില ഭാഗങ്ങള്‍  നികത്തപ്പെട്ടിട്ടുണ്ട്. അന്‍പത് ലക്ഷം രൂപ  ചെലവഴിച്ച് കനാല്‍ കയ്യേറ്റങ്ങള്‍ ഒഴിവാക്കി പൂര്‍വ്വ സ്ഥിതിയിലാക്കുമെന്നു നഗരസഭ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കനാല്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. കനാല്‍ പൂര്‍വ്വസ്ഥിതിയിലാക്കി ജലസേചനം നടത്താന്‍ സാങ്കേതിക പ്രശ്—നം ചൂണ്ടിക്കാണിച്ച് അധികൃതര്‍ മടിച്ചതോടൊയാണ് നാട്ടുകാര്‍ രംഗത്തിറങ്ങി കനാല്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചത്. നവീകരണ പ്രവൃത്തികള്‍ കുല്‍സു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍  കമ്മിറ്റി ചെയര്‍മാന്‍ എല്‍  സി  മുസ്തഫ അധ്യക്ഷത വഹിച്ചു. മഠത്തില്‍ നാണു,  കൗണ്‍സിലര്‍മാരായ എഞ്ഞിലാടി അഹമ്മദ്, ഷാഹുല്‍ ഹമീദ്, വി ടി ഉഷ, എടക്കുടി പ്രമീള, കെ വി ചന്ദ്രന്‍, കെ ടി ലിഖേഷ്, മഠത്തില്‍  അബ്ദുറഹിമാന്‍  നേതൃത്വം  നല്‍കി.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക