|    Nov 19 Mon, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കീഴാറ്റൂര്‍ സമരം ഹൈജാക്ക് ചെയ്യാന്‍ ബിജെപി നീക്കം

Published : 27th March 2018 | Posted By: kasim kzm

കണ്ണൂര്‍: വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരേ കീഴാറ്റൂരിലെ കര്‍ഷക നേതൃത്വത്തില്‍  വയല്‍ക്കിളികളുടെ  സമരം ബിജെപി ഹൈജാക്ക് ചെയ്യുന്നു. ഇതോടെ സമരത്തിന്റെ ഗതി മാറുമെന്ന ആശങ്കയിലാണു കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും. പ്രക്ഷോഭം ദേശീയശ്രദ്ധ നേടുകയും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി നാളെ കീഴാറ്റൂര്‍ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയും ചെയ്്ത സാഹചര്യത്തിലാണ് ബിജെപി തന്ത്രം.
എലിവേറ്റഡ് ഹൈവേയുടെ സാധ്യത തേടിയാണ് മുഖ്യമന്ത്രിയുടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച. കീഴാറ്റൂര്‍ വയലിലൂടെ എലിവേറ്റഡ് ഹൈവേ എന്ന നിര്‍ദേശവും വയല്‍ക്കിളികള്‍ തള്ളി. പുതിയ അലൈന്‍മെന്റ് പ്രഖ്യാപിക്കാത്തപക്ഷം ഹൈവേ വികസനത്തിന്റെ ഇരകളായിത്തീര്‍ന്ന മുഴുവന്‍ കേരളീയരെയും  അണിനിരത്തി കീഴാറ്റൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് മാര്‍ച്ച് നടത്താനാണ് ഐക്യദാര്‍ഢ്യസമിതി തീരുമാനം.

ഇതിനിടെയാണ് വയല്‍ക്കിളികളുടെ സമരം ഏറ്റെടുത്തതായി ബിജെപി പ്രഖ്യാപിച്ചത്. ഏപ്രില്‍ 3നു കീഴാറ്റൂരില്‍ നിന്നു കണ്ണൂരിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ചിന്  നന്ദിഗ്രാമില്‍ നിന്നുള്ള കര്‍ഷക പോരാളികളെ  കീഴാറ്റൂരിലെത്തിക്കാനും നീക്കമുണ്ട്. ബൈപാസ് റോഡിന് പകരം എലിവേറ്റഡ് പാതയൊരുക്കാന്‍  ഡല്‍ഹിയില്‍ നാളെ ചര്‍ച്ച നടക്കവെ, സമരം കൂടുതല്‍ ശക്തമാക്കാനുള്ള തന്ത്രം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ്.  പ്രശ്‌നം പരിഹരിക്കാതെ സമരം നീട്ടിക്കൊണ്ടുപോവാനും ബിജെപിക്ക് സാധിക്കും. കണ്ണൂരിലേക്കുള്ള കര്‍ഷക മാര്‍ച്ച് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി പി ഗോപാലകൃഷ്ണന്‍  പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് മാര്‍ച്ച് നയിക്കും. കോണ്‍ഗ്രസ്, കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചിട്ടുണ്ട്. സമരത്തിന് സിപിഐ  പിന്തുണ മാത്രമേ അറിയിച്ചിട്ടുള്ളു. കര്‍ഷകരുടെ സമരം ബിജെപി ഹൈജാക്ക് ചെയ്യുന്നത് ഇതിന്റെ ഗതിതന്നെ മാറ്റിമറിക്കുമെന്ന കണക്കുകൂട്ടലിലാണ് പരിസ്ഥിതി പ്രവര്‍ത്തകരും പിന്തുണ നല്‍കുന്ന ബഹുജനപ്രസ്ഥാനങ്ങളും. വെട്ടിലാവുന്നത് കീഴാറ്റൂരിലെ വയല്‍ക്കിളി സമരസമിതിക്കാരും.
സമരത്തിന് ബിജെപി രാഷ്ട്രീയനിറം നല്‍കുകയാണെന്നും പരാതിയുണ്ട്്. നന്ദിഗ്രാമില്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ സിപിഎം പുറത്താക്കിയവരെ ബിജെപി സ്വീകരിക്കുകയായിരുന്നു. കുഴപ്പമുണ്ടാക്കാനാണ് ബിജെപി  ശ്രമിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ഇടതുവിരുദ്ധ സമരമാണ് ലക്ഷ്യമിടുന്നതെന്ന്് സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷും പറഞ്ഞു.
കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ച അഭിനന്ദനാര്‍ഹമാണ്. സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss