|    Nov 17 Sat, 2018 8:55 am
FLASH NEWS
Home   >  Kerala   >  

കീഴാറ്റൂരില്‍ ബദല്‍ പാതയ്ക്ക് പഠനം നടത്താന്‍ നിര്‍ദേശം

Published : 3rd August 2018 | Posted By: G.A.G

കണ്ണൂര്‍: കീഴാറ്റൂരില്‍ നെല്‍വയലുകള്‍ നികത്തിയുണ്ടാക്കുന്ന പാതയ്ക്ക് പകരം പാതയ്ക്ക് സാങ്കേതിക പഠനം നടത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. ബദല്‍ പാതയുടെ സാധ്യത പരിശോധിക്കുന്നതിനായി സാങ്കേതിക സമിതിയെ നിയോഗിക്കും. ഈ പഠനത്തിന് ശേഷമേ പാതയുടെ അലൈന്‍മൈന്റ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുളളൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കീഴാറ്റൂരിലെ സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തീരുമാനത്തില്‍ സംതൃപ്തരാണെന്ന് വയല്‍ക്കിളിനേതാക്കള്‍ അറിയിച്ചു.
കീഴാറ്റൂര്‍ പാടശേഖരത്തിലൂടെ ദേശീയപാത നിര്‍മിച്ചാല്‍ പാരിസ്ഥികാഘാതത്തിന് കാരണമാകുമെന്ന് വനം പരിസ്ഥിതി മന്ത്രാലയം നടത്തിയ പഠനത്തില്‍ ബോധ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാതയ്ക്കായി പുറത്തിറക്കിയ 3ഡി അലൈന്‍മെന്റ് വിജ്ഞാപനം കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. ബദലുകളില്ലെങ്കില്‍ മാത്രമേ നേരത്തേ പുറത്തിറക്കിയ അലൈന്‍മെന്റ് പരിഗണിക്കാവൂയെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss