|    Dec 16 Sun, 2018 3:42 pm
FLASH NEWS

കീഴല്ലൂര്‍ അണക്കെട്ട് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം

Published : 3rd June 2018 | Posted By: kasim kzm

മട്ടന്നൂര്‍: ശുദ്ധജല വിതരണത്തിനായി ഉപയോഗിക്കുന്ന കീഴല്ലൂര്‍ അണക്കെട്ടും പരിസരവും മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും കൊണ്ട് നിറയുന്നു. അണക്കെട്ടിനോട് ചേര്‍ന്ന ജലസേചന വകുപ്പ് കെട്ടിടത്തിന്റെ പരിസരത്താണ് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത്. പദ്ധതിപ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്തിരുന്ന് മദ്യപിക്കുന്ന സംഘം മദ്യക്കുപ്പികള്‍ പരിസരത്ത് വലിച്ചെറിയുകയാണ്.
പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ തടയുന്നതിന് പ്ലാസ്റ്റിക് കവറുകളും മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കുന്നില്ല. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടത്തിയിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss