|    Aug 18 Fri, 2017 2:51 am
FLASH NEWS
Home   >  News now   >  

കീഴടങ്ങില്ലെന്നു പ്രഖ്യാപിച്ച് ഗുജറാത്തില്‍ ദലിതരുടെ സ്വാതന്ത്ര്യ ദിനാഘോഷം

Published : 15th August 2016 | Posted By: Navas Ali kn

Una_2973023gആര്‍ക്കും ഇനി കീഴടങ്ങില്ലെന്നു പ്രഖ്യാപിച്ച് ഗുജറാത്തില്‍ ദലിതര്‍ സ്വാതന്ത്ര്യ ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ദലിതരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ കാറില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച യുന പട്ടണത്തിലാണ് ദലിതര്‍ ഫാഷിസ്റ്റു ശക്തികള്‍ക്കെതിരേ മുദ്രാവാക്യം വിളിച്ച് സ്വാതന്ത്ര്യ ദിന റാലിയും പൊതുയോഗവും നടത്തിയത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല പതാക ഉയര്‍ത്തി. കനയ്യകുമാറും മറ്റു വിദ്യാര്‍ത്ഥി നേതാക്കളും റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക