|    Dec 10 Mon, 2018 4:36 pm
FLASH NEWS
Home   >  Editpage  >  Second edit  >  

കീറ്റോ ഭക്ഷണം

Published : 24th August 2018 | Posted By: kasim kzm

പ്രമേഹം നിയന്ത്രിക്കാനായി ഇപ്പോള്‍ പല രാജ്യങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന കീറ്റോജനിക് ഭക്ഷണരീതിയുടെ പ്രധാന ലക്ഷ്യം തന്നെ കാര്‍ബോഹൈഡ്രേറ്റിന്റെ ഉപയോഗം കാര്യമായി കുറയ്ക്കുകയാണ്. ശരീരഭാരം കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉപേക്ഷിക്കുന്നതിനും അതു സഹായകമാണെന്നു പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. പതിവുപോലെ അമേരിക്കയില്‍ കീറ്റോ ഭക്ഷണരീതി പ്രചരിപ്പിക്കുന്നതിലൂടെ പണം സമ്പാദിക്കുന്ന വിദഗ്ധരും തട്ടിപ്പുകാരുമുണ്ട്. എന്നാല്‍, ബ്രിട്ടിഷ് മാസികയായ ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, വെറും മാംസവും മല്‍സ്യവും കഴിക്കുന്ന സമ്പ്രദായം അന്തിമമായി ആയുസ്സ് കുറയ്ക്കുകയാണ് ചെയ്യുന്നതെന്നാണ്. 20 രാജ്യങ്ങളില്‍ നിന്നുള്ള നാലര ലക്ഷത്തോളം പേരില്‍ നടത്തിയ പൊതുപഠനത്തില്‍ നിന്നു വ്യക്തമാവുന്നത് രണ്ടു കാര്യങ്ങളാണ്. എല്ലാ കീറ്റോ ഭക്ഷണരീതികളും ഒരേ ഫലമല്ല ഉണ്ടാക്കുന്നത്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുമ്പോള്‍ തന്നെ സസ്യജന്യമായ കൊഴുപ്പും പ്രോട്ടീനും ഭക്ഷണത്തില്‍ ഉണ്ടാവണം. 45നും 64നും ഇടയ്ക്ക് പ്രായമുള്ള 15,428 പേരില്‍ സൂക്ഷ്മതലത്തില്‍ നടത്തിയ ഗവേഷണം മിതമായ തോതില്‍ കാര്‍ബോഹൈഡ്രേറ്റ് (അതായത് മൊത്തം കാലറിയുടെ 50-55 ശതമാനം വരെ) കഴിക്കുന്നവര്‍ക്ക് നാലു വര്‍ഷത്തോളം ശരാശരി ആയുസ്സ് കൂടുമെന്നാണ് തെളിയിക്കുന്നത്. മിതത്വമാണ് പ്രധാനം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss