|    Oct 21 Sun, 2018 8:37 pm
FLASH NEWS

കീരമ്പാറയില്‍ ആഞ്ഞുവീശിയ കാറ്റില്‍ വ്യാപക നാശനഷ്ടം

Published : 20th September 2017 | Posted By: fsq

 

കോതമംഗലം: കീരമ്പാറ പഞ്ചായത്തില്‍ തിങ്കളാഴ്ച രാത്രി ആഞ്ഞുവീശിയ കാറ്റില്‍ വ്യാപക നാശനഷ്ടം. വെളിയേല്‍ചാല്‍, മുട്ടത്തുകണ്ടം, കൊണ്ടിമറ്റം, പുന്നേക്കാട്, ഊഞ്ഞാപ്പാറ എന്നീ പ്രദേശങ്ങളിലാണ് അര്‍ധരാത്രിയോടെ കാറ്റ് ആഞ്ഞടിച്ചത്. അതിഭയരങ്കര ശബ്ദത്തോടെ ഏതാനും മിനിറ്റുകള്‍  വീശിയ കാറ്റില്‍ നൂറുകണക്കിന് റബര്‍ മരങ്ങള്‍  കടപുഴകി. തേക്ക്, ജാതി, കമുക്, വാഴ തുടങ്ങിയവയും ഒടിഞ്ഞും മറിഞ്ഞും വീണ് വന്‍ കൃഷി നാശമാണ് സംഭവിച്ചിട്ടുള്ളത്. മരങ്ങള്‍ വീണ് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പുത്തന്‍പുരയില്‍ യോഹന്നാന്‍, പള്ളിമാലി സാബു കുര്യാക്കോസ്, പള്ളിമാലി ബിന്നി മത്തായി, പുത്തന്‍പുര ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് നഷ്ടങ്ങളേറെയും. പുത്തന്‍പുരയില്‍ ജോര്‍ജ്, കൊച്ചുകുടി ജോണി, രവി നിലംവേലി, കുഴിക്കാട്ടില്‍ ജസ്റ്റിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പള്ളിമാലി ഉതുപ്പ് വര്‍ഗീസിന്റെ വീടിനോട് ചേര്‍ന്നുള്ള തണ്ടിക പൂര്‍ണമായും തകര്‍ന്നു. വീടുകളില്‍ ഉറക്കത്തിലായിരുന്നവര്‍ കാറ്റിന്റെ ഭീകരശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന്  സുരക്ഷിത സ്ഥലത്തേക്ക് മാറിയതിനാല്‍  ആളപായമുണ്ടായില്ല. പുന്നേക്കാടും ഊഞ്ഞാപ്പാറയിലും പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇടവിളായില്‍ ജോയി ഏത്തവാഴ കൃഷി ചെയ്തിരുന്നത്. രണ്ടിടത്തുമായി നാലായിരത്തിലേറെ വാഴകള്‍ കാറ്റില്‍ നിലം പൊത്തി. ആറ് ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്താണ് ഇയാള്‍ കൃഷി ചെയ്തത്. ഏറെയും കുലച്ച വാഴകളാണ് കാറ്റ് തുലച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss