|    Feb 23 Fri, 2018 10:00 am
FLASH NEWS

കീടനാശിനി ദുരിതം: മുതലമടയില്‍ പഠനം തുടങ്ങി

Published : 10th January 2017 | Posted By: fsq

 

പാലക്കാട്:മുതലമടയിലെ മാന്തോപ്പുകളില്‍ കീടനാശിനി ഉപയോഗം മൂലം ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള പഠനത്തിന് തുടക്കമായി. ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പാലക്കാട് മേഴ്‌സി കോളജുമായി സഹകരിച്ചു നടത്തുന്ന പഠനം മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബിസുധ മാമ്പള്ളം ബംഗ്ലാവില്‍  ഉദ്ഘാടനം  ചെയ്തു. ആശ്രയം നടത്തുന്ന പഠനത്തിന് പൂര്‍ണ പിന്തുണ പ്രസിഡന്റ് ഉദ്ഘാടന സമ്മേളനത്തില്‍ വാഗ്ദാനം ചെയ്തു. ആശ്രയം പ്രസിഡന്റ് സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി വൈശാഖ് കൃഷ്ണന്‍, മേഴ്‌സി കോളജ്  പ്രോഗ്രാം ഓഫിസര്‍ മെറിന്‍ ഡാനി, മുതലമട സര്‍വീസ് കോ- ഓപറേറ്റീവ് ബാങ്ക് പ്രസിഡ രാധാകൃഷ്ണന്‍, ശ്രീജിത്ത്, അരവിന്ദാക്ഷന്‍, റീത്ത അരവിന്ദ് എന്നിവര്‍ സംസാരിച്ചു. വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രൊജക്റ്റ് ഓഫിസര്‍ എസ്. ഗുരുവായൂരപ്പന്‍ മുതലമടയിലെ കീടനാശിനി പ്രശ്‌നത്തെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം നടത്തി പഠന സംഘത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി..അഞ്ചു ദിവസം  നീണ്ടു നില്‍ക്കുന്ന പഠനത്തോടൊപ്പം നിരവധി സാമൂഹ്യ  പ്രവര്‍ത്തനങ്ങളും സംഘാടകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വംശ നാശ  ഭീഷണി നേരിടുന്ന പൂമ്പാറ്റയുള്‍പ്പെടെയുള്ള നിരവധി ജീവി വര്‍ഗ്ഗങ്ങള്‍ എന്‍ഡോ സള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനി കാരണം മരണപ്പെടുന്നത് പതിനൊന്നു വര്‍ഷം മുന്‍പ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി കണ്ടെത്തിയതിനെത്തുടര്‍ന്ന്  ആശ്രയം പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തില്‍ 174 പേര്‍ക്ക് മാരക അസുഖങ്ങള്‍ കണ്ടെത്തിയിരുന്നു.അവരില്‍ പലരും മരണപ്പെട്ടു കഴിഞ്ഞു. മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമതൊരു ഇടപെടലാണ് വീണ്ടുമൊരു പഠനത്തിലേക്ക് എത്തിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss