|    Oct 21 Sat, 2017 10:43 am
Home   >  Todays Paper  >  Page 5  >  

കീടനാശിനിവിരുദ്ധ കാംപയിന്‍ 29 മുതല്‍

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: വിഷവിമുക്ത പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പരമാവധി ഉല്‍പാദനവും വിപണനവും ലക്ഷ്യമിട്ട്, കൃഷിയിടങ്ങളില്‍ മാരക കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയുവാനായി കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ 40 ദിവസം നീണ്ടു നില്‍ക്കുന്ന  കാംപയിന് 29ന് തുടക്കം കുറിക്കും.
കാംപയിന്‍ കാലയളവില്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ച്, രാസ കീടനാശിനികളുടെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹിക വിപത്തുകളെക്കുറിച്ചും രാസകീടനാശിനികള്‍ക്കു പകരമായി അനുവര്‍ത്തിക്കാവുന്ന നൂതന സസ്യസംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും മറ്റു കൃഷിരീതികളെക്കുറിച്ചും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. ഒപ്പം, സംസ്ഥാനത്ത് നിരോധിച്ചിട്ടുളള കീടനാശിനികളെക്കുറിച്ചും നിയന്ത്രണ വിധേയമായി മാത്രം വിതരണം ചെയ്യേണ്ട കീടനാശിനികളെ സംബന്ധിച്ചും കര്‍ഷകര്‍ക്കും കീടനാശിനി വില്‍പനക്കാര്‍ക്കും അവബോധം നല്‍കും.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ജില്ലകളിലേക്ക് നിരോധിത കീടനാശിനികള്‍ എത്തപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുളള സാഹചര്യത്തില്‍, സംസ്ഥാനത്തെ എല്ലാ കീടനാശിനി വിതരണ വിപണന കേന്ദ്രങ്ങളിലും ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ കര്‍ശന പരിശോധന നടത്തുമെന്നും കൃഷിവകുപ്പ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക