|    May 23 Tue, 2017 10:32 pm
FLASH NEWS

കീച്ചേരിയില്‍ കാര്‍ മറിഞ്ഞ് രണ്ടുമരണം; ആറുപേര്‍ക്കു പരിക്ക്

Published : 10th April 2016 | Posted By: SMR

കണ്ണൂര്‍/തൃക്കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്കു വരുകയായിരുന്ന പ്രവാസിയും കുടുംബവും സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. ദേശീയപാതയില്‍ കീച്ചേരി വളവില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
തൃക്കരിപ്പൂര്‍ നടക്കാവ് ഇയ്യക്കാട് ടി വി ഹൗസില്‍ ടി എ ബാബു (55), ബാബുവിന്റെ ഭാര്യാമാതാവ് തൃക്കരിപ്പൂര്‍ ഈയ്യക്കാട്ട് തൈവളപ്പില്‍ ലക്ഷ്മി (65) എന്നിവരാണു മരിച്ചത്. ബാബുവിന്റെ മക്കളായ ലിപിന (24), ലിജിന (19), ബാബുവിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് കവ്വായി വടക്കേവീട്ടില്‍ പി വി ചന്ദ്രന്‍ (49), ഇയാളുടെ മകന്‍ വിപിന്‍ (16), കാര്‍ ഡ്രൈവര്‍ പയ്യന്നൂര്‍ കണ്ടോത്തെ സബിന്‍ (23), സഹായി കെ വിപിന്‍ (31) എന്നിവര്‍ക്കാണു പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ലിപിനയുടെ നില ഗുരുതരമാണ്. ഖത്തറില്‍നിന്നെത്തിയ ബാബുവിനെ കൂട്ടിക്കൊണ്ടുവരവെ ടവേര കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ബാബുവിന്റെ ഭാര്യ: ടി വി ലതിക. പരേതനായ ടി വി കരുണാകരന്റെ മകളാണ് തൈവളപ്പില്‍ ലക്ഷ്മി. മക്കള്‍: സുജിത്ത്, അജിത്ത്, ഷീബ, ലതിക. മരുമക്കള്‍: ചന്ദ്രന്‍, രമ്യ, രമ്യ (വലിയപറമ്പ്).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day