|    Mar 28 Tue, 2017 5:33 pm
FLASH NEWS

കീച്ചേരിപ്പടി ജങ്ഷനില്‍ മാലിന്യനീക്കം നിലച്ചു

Published : 15th August 2016 | Posted By: SMR

മൂവാറ്റുപുഴ: തിരക്കേറിയ കീച്ചേരിപ്പടി ജങ്ഷനില്‍ മാലിന്യനീക്കം നിലച്ചതിനെ തുടര്‍ന്ന് ദുര്‍ഗന്ധമയം. മാര്‍ക്കറ്റ് ബൈപാസ് റോഡിലാണ് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നത്. ധാരാളം വ്യാപാര സ്ഥാപനങ്ങളും ഓഡിറ്റോറിയവും ഉള്‍പടെയുള്ള തിരക്കേറിയ പ്രദേശത്തെ മാലിന്യ കൂമ്പാരം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ഒന്നിലധികം അവധിദിവസങ്ങള്‍ കടന്നുവന്നതുകൊണ്ട് ശുചീകരണ തൊഴിലാളികള്‍ കൂട്ടത്തോടെ പോയതാണ് മാലിന്യനീക്കം നിലക്കാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളില്‍ മാലിന്യനീക്കം പതിവുപോലെ നടക്കുന്നുണ്ട്.
കാവുങ്കര പ്രദേശത്തോട് അവഗണനയാണ് മാലിന്യം കുന്നുകൂടാന്‍ കാരണമെന്നും വ്യാപകമായ പരാതിയുണ്ട്. മഴക്കാലമായതുകൊണ്ടും അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പടെയുള്ള ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതുകൊണ്ടും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഉടന്‍തന്നെ മാലിന്യം നീക്കാനുള്ള നടപടി നഗരസഭ അധികാരികള്‍ സ്വീകരിക്കണമെന്നും മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ എ അബ്ദുല്‍ സലാം ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day