|    Nov 21 Wed, 2018 2:46 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കിസാന്‍ മാര്‍ച്ച് 28 മുതല്‍ 30 വരെ

Published : 5th November 2018 | Posted By: kasim kzm

ഡല്‍ഹിയില്‍ന്യൂഡല്‍ഹി: കാര്‍ഷികവിരുദ്ധ നടപടികള്‍ തുടരുന്ന ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരേ ഈ വരുന്ന 28 മുതല്‍ 30 വരെ ന്യൂഡല്‍ഹിയില്‍ കിസാന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നാന്‍ മൊല്ല.
ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ 260 കാര്‍ഷിക സംഘടനകളുടെ പങ്കാളിത്തത്തോടെയായിരിക്കും കിസാന്‍ മാര്‍ച്ച് സംഘടിപ്പിക്കുക.
കാര്‍ഷിക പ്രശ്‌നങ്ങള്‍ പഠിക്കാനും വിഷയത്തില്‍ ഇടപെടാനും രാഷ്ട്രപതി രാംനാഥ് കോവിന്ദ് തയ്യാറാവണമെന്നും മൊല്ല പറഞ്ഞു. രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധിക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ പ്രധാനമാണ് ഭൂപരിഷ്‌കരണം നടപ്പാക്കുന്നതിലുള്ള പരാജയം. കര്‍ഷകര്‍ക്ക് കൃഷിചെയ്യാനായി ഭൂമി ലഭ്യമാക്കിയിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധികള്‍ ഒഴിവാക്കാമായിരുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ പോലും ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും മൊല്ല കുറ്റപ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss