|    Jul 22 Sat, 2017 2:32 pm
FLASH NEWS
Home   >  National   >  

കിഷ്‌കിന്താ തീം പാര്‍ക്കില്‍ ട്രയല്‍ റണ്ണിനിടെ അപകടം; ഒരാള്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

Published : 12th May 2016 | Posted By: swapna en

amusement-park-kishkint

ചെന്നൈ: കിഷ്‌കിന്താ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഡിസ്‌കോ ഡാന്‍സര്‍ റൈഡിന്റെ ട്രയല്‍ റണ്ണിനിടെ അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ക്കിലെ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പരീക്ഷണ പറക്കലിനിടെ ഡിസ്‌കോ ഡാന്‍സ് റൈഡിന്റെ കോച്ചുകള്‍ തമ്മില്‍ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 15 അടി ഉയരത്തിലാണ് അപകടം നടന്നത്. പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട റൈഡാണ് ഡിസ്‌ക്കോ ഡാന്‍സര്‍. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ പ്രളയം ഉണ്ടായതിനെ തുടര്‍ന്ന് റൈഡിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് പുതുക്കിപണിതതിന് ശേഷം നടന്ന ആദ്യ ട്രയല്‍ റണ്ണിനിടെയാണ് അപകടം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക