|    Oct 19 Thu, 2017 2:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കിഷോര്‍ കുമാറിന്റെ വീട് പൊളിക്കാനുള്ള ഉത്തരവ് തടഞ്ഞു

Published : 15th July 2017 | Posted By: fsq

 

ഖ്വാണ്ട്വ: ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാറിന്റെ തറവാട് വീട് പൊളിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ കോര്‍പറേഷന്‍ പുറപ്പെടുവിച്ച ഉത്തരവ്  ഖ്വാണ്ട്വ ജില്ലാ കലക്ടര്‍ തടഞ്ഞു. ഖ്വാണ്ട്വ നഗരത്തിലെ ബോംബെ ബസാറിനടുത്തുള്ള പഴകി പൊളിഞ്ഞ  ഗൗരികുഞ്ച് എന്ന വീട് പൊളിക്കാനായിരുന്നു ഉത്തരവ്. കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടാവുമെന്നു ഭയന്നാണ് അതു പൊളിക്കാന്‍ ഉടമസ്ഥന് അധികൃതര്‍ നോട്ടീസയച്ചത്. അതേസമയം, ജീര്‍ണിച്ച കെട്ടിടത്തിന് അടുത്തുകൂടി ആളുകള്‍ പോവുന്നതു തടയണമെന്നു കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക