|    Nov 17 Sat, 2018 4:14 am
FLASH NEWS

കിഷോര്‍ കുമാര്‍ മണ്‍മറിഞ്ഞിട്ട് 28 വര്‍ഷം

Published : 14th October 2016 | Posted By: frfrlnz

kishorekumar

ന്യൂഡല്‍ഹി: ബോളിവുഡിനെ തന്റെ വ്യത്യസ്തമായ സ്വരമാധുരി കൊണ്ട് കീഴടക്കിയ കിഷോര്‍ കുമാര്‍ എന്ന അദ്ഭുത പ്രതിഭ മണ്‍മറിഞ്ഞിട്ട് ഇന്നലെ 28 വര്‍ഷം. അഭിനയവും സംഗീതവും ഒരുമിച്ച കൊണ്ട് പോയ കിഷോറിന്റെ ഗോള്‍ഡന്‍ വോയിസ് ഇന്നും യുവാക്കളുടെ ഹരമാണ്. മധ്യപ്രദേശിലെ ഖണ്ഡ്വയില്‍ 1929 ആഗസ്ത് 4ന് ജനിച്ച അബ്ബാസ് കുമാര്‍ ഗാംഗുലിയാണ് കിഷോര്‍ കുമാര്‍ എന്ന പേരില്‍ പിന്നീട് നടനും ഗായകനും രചിയിതാവും, സംഗീതസംവിധായകനും നിര്‍മാതാവുമൊക്കെയായി നമ്മുടെ നിത്യജീവിതത്തില്‍ നിറഞ്ഞത്.

്ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ഒരു ഗായകനും ഹാസ്യനടനുമായിരുന്നു കിഷോര്‍ കുമാര്‍ മാതൃഭാഷയായ ബംഗാളിയിലും മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും  പാടിയിട്ടുണ്ട്. ഹിന്ദി സിനിമാ നടന്‍ അശോക് കുമാര്‍ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനായിരുന്നു. ഗായകന്‍ കൂടാതെ ഗാനരചയിതാവ്, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂര്‍വം ചില പിന്നണിഗായകരില്‍ ഒരാളാണ്  കിഷോര്‍ കുമാര്‍.
റഫിയുടെ ആധിപത്യത്തിന് ബോളിവുഡില്‍ വിരാമമിട്ടത് ആര്‍.ഡി. ബര്‍മന്‍ എന്ന സംഗീത സംവിധായകനാണ്. ആരാധന എന്ന ചിത്രമാണ് കിഷോറിനെ ഇന്ത്യന്‍ സംഗീതലോകത്തിന്റെ ഉയരങ്ങളിലേക്കെത്തിച്ചത്.രൂപ് തെരാ മസ്താനാ’, ‘മേരേ സപ്‌നോം കി റാണി ഈ പാട്ടുകളാണ് . കിഷോര്‍ രാജേഷ്ഖന്ന ആര്‍. ഡി ബി ത്രയം സിനിമാ പ്രേമികളുടെ ഇഷ്ടകൂട്ടുകെട്ടായി. ആരാധന(1969)യില്‍ തുടങ്ങിയ കിഷോര്‍ തരംഗം പത്ത് വര്‍ഷത്തിലധികം നീണ്ടു നിന്നു.
എന്തൊക്കെ പറഞ്ഞാലും കിഷോര്‍ദായുടെ ശൈലി എന്നും വ്യതിരിക്തമായിരുന്നു. ആരാധകരെ ത്രസിപ്പിക്കുന്ന ആലാപാന ശൈലി. അതു തന്നെയാവണം ആരുടെ പാട്ടുകളാണ് ഏറെയിഷ്ടം എന്നുചോദിച്ചാല്‍ അഞ്ചില്‍ മൂന്നുപേരും പറയുന്ന മറുപടി കിഷോര്‍ എന്നായത്.

1950 മുതല്‍ 1980 വരെ കാലഘട്ടത്തില്‍ മുഹമ്മദ് റഫി, മുകേഷ് എന്നിവരോടൊപ്പം കിഷോര്‍ ഒരു പ്രമുഖ ഗായകനായിരുന്നു. ഏറ്റവും കൂടുതല്‍ തവണ മികച്ച ഗായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച ബഹുമതിയും കിഷോര്‍ കുമാറിന്റെ പേരിലാണ്. തന്റെ ആലാപന ജീവിതത്തിന്റെ ഉന്നതിയിലായിരുന്ന സമയത്താണ് 1987ല്‍ ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുന്നത്. മലയാളത്തില്‍ അയോദ്ധ്യ എന്ന ചിത്രത്തിന് വേണ്ടി പാടിയിട്ടുണ്ട്.

യേ ശ്യാം മസ്താനി (കടി പതംഗ്), കുച്‌തോ ലോഗ് കഹേം ഗേ (അമര്‍ പ്രേം), ദിയാ ജല്‍തേ ഹേ (നമക് ഹറാം), ഹമേ തുംസേ പ്യാര്‍ കിത്‌നാ (ഖുദ്‌റത്), വോ ശ്യാം കുച്ഛ് അജീബ് ഥീ (ഖാമോശീ), മെരെ നൈനാ സാവന്‍ ഭാദോം ( മെഹബൂബാ), മേരാ ജീവന്‍ ഖൊരാ കാഗസ് (ഖൊരാ കാഗസ്), ദില്‍ ഐസാ കിസീ നെ മേരാ തോഡാ(അമാനുഷ്) എന്നിവയാണ് കിഷോറിന്റെ ആരാധകരുടെ ഇഷ്ടഗാനങ്ങള്‍.
ബംഗാളി നടിയായ റൂമ, ഹിന്ദി സിനിമ കണ്ട എറ്റവും സുന്ദരിയായ മധുബാല, നടിമാരായ യോഗിതാ ബാലി, ലീന ചന്ദ്രവര്‍ക്കര്‍ എന്നിവരൊക്കെ കിഷോറിന്റെ ഭാര്യമാരായിരുന്നു.
1987 ഒക്ടോബര്‍ 13ന് ഹൃദയാഘാതം വന്നാണ് കിഷോര്‍ സംഗീതലോകത്തോടും അഭിനയജീവിതത്തോടും വിടപറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss