|    Mar 23 Thu, 2017 7:54 am
FLASH NEWS

കിവികളെ പിടിക്കാന്‍ ഇംഗ്ലീഷുകാര്‍

Published : 30th March 2016 | Posted By: RKN

ന്യൂഡല്‍ഹി:ട്വന്റി ക്രിക്കറ്റ് ലോകകപ്പി ല്‍ ഇനിയാണ് യഥാ ര്‍ഥ കളി. സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക്് ഇന്നു തുടക്കമാവും. ഇന്ന് ആദ്യ സെമിയില്‍ മു ന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ ന്യൂസില ന്‍ഡുമായി കൊമ്പുകോ ര്‍ക്കും. നാളെ രണ്ടാം സെമിയില്‍ മുന്‍ ജേതാക്കളും ആതിഥേയരുമായ ഇന്ത്യ മറ്റൊരു മുന്‍ വിജയികളായ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് ഈ മല്‍സരം.കിവികള്‍ നിലത്തിറങ്ങുമോടൂര്‍ണമെന്റില്‍ അവിസ്മരണീയ കുതിപ്പാണ് ന്യൂസിലന്‍ഡ് നടത്തുന്നത്. ഇത്രയും മികച്ച പ്രകടനം കിവികളില്‍ നിന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ചാംപ്യന്‍ഷിപ്പില്‍ തോല്‍വിയറിയാതെ സെമിയിലെത്തിയ ഏക ടീം കൂടിയാണ് ബ്ലാക് കാപ്‌സ്. സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് രണ്ടില്‍ നിന്ന് ചാംപ്യന്‍മാരായാണ് ന്യൂസിലന്‍ഡ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഉദ്ഘാടനമല്‍സരത്തില്‍ കിരീടഫേവറിറ്റുകളായ ഇന്ത്യയെ നാണംകെടുത്തിയാണ് കിവികള്‍ വരവറിയിച്ചത്. ഏകപക്ഷീയമായ കളിയില്‍ ഇന്ത്യയെ 47 റണ്‍സിനു ന്യൂസിലന്‍ഡ് തകര്‍ത്തുവിടുകയായിരുന്നു. ഈ വിജയവുമായി ചിറകടിച്ചുയര്‍ന്ന കിവികള്‍ പിന്നീട് നിലത്തിറങ്ങിയിട്ടില്ല. രണ്ടാമത്തെ കളിയില്‍ ആസ്‌ത്രേലിയയെ എട്ടു റണ്‍സിന് ന്യൂസിലന്‍ഡ് മറികടന്നു. പാകിസ്താനെതിരേ 22 റ ണ്‍സിന്റെ മികച്ച ജയമാണ് അവര്‍ ആഘോഷിച്ചത്. സൂപ്പര്‍ 10ലെ നാലാമത്തെയും അവസാനത്തെയും കളിയില്‍ ബംഗ്ലാദേശിനെ കിവീസ് 75 റണ്‍സിനു നിഷ്പ്രഭരാക്കി.ആസ്‌ത്രേലിയക്കെതിരേ മാത്രമാണ് ന്യൂസിലന്‍ഡ് നിറംമങ്ങിയ ജയം നേടിയത്. മറ്റു കളികളില്‍ എതിര്‍ ടീമിന് തിരിച്ചുവരവിനുള്ള ഒരു അവസരവും അവര്‍ നല്‍കിയില്ല. ബാറ്റിങ് കരുത്തില്‍ ഇംഗ്ലണ്ട്ബാറ്റ്‌സ്മാന്‍മാരുടെ ഉജ്ജ്വല പ്രകടനത്തിന്റെ കരുത്തിലാണ് ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് കുതിപ്പ്. ജോ റൂട്ടാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ മിന്നുംതാരം. നാലു കളികളില്‍ നിന്ന് 168 റണ്‍സ് റൂട്ട് നേടിയിട്ടുണ്ട്. 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് ഒന്നില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസിനു പിറകില്‍ രണ്ടാംസ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ പ്രവേശനം. ആദ്യ മല്‍സരത്തില്‍ വിന്‍ഡീസിനോട് ആറു വിക്കറ്റിന് തോറ്റ ശേഷമാണ് ഇംഗ്ലണ്ട് ഗംഭീര തിരിച്ചുവരവ് നടത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാമത്തെ കളിയില്‍ അപ്രാപ്യമെന്നു കരുതിയ 230 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് എത്തിപ്പിടിച്ചു. ട്വന്റി ലോകകപ്പിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍ ചേസാണിത്. മൂന്നാമത്തെ കളിയില്‍ ചെറുടീമായ അഫ്ഗാനിസ്താനെതിരേ ബാറ്റിങ് പാളിയെങ്കിലും ബൗളിങ് മികവില്‍ ഇംഗ്ലണ്ട് 15 റണ്‍സിനു ജയിച്ചുകയറി. നാലാമത്തെയും അവസാനത്തെയും കളിയില്‍ ഇഞ്ചോടിഞ്ച് പൊരുതിയ ശേഷം ശ്രീലങ്കയെ 10 റണ്‍സിനു  മറികടന്ന് ഇംഗ്ലണ്ട് സെമിയില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.ഇവര്‍ കളി നിര്‍ണയിക്കുംഇരുടീമിലെയും ചില താരങ്ങളുടെ പ്രകടനമാവും ഇന്നത്തെ സെമി ഫൈനലിലെ വിജയിയെ നിശ്ചയിക്കുക. ബാറ്റിങില്‍ ജോ റൂട്ട് ഇംഗ്ലണ്ടിന്റെ നിര്‍ണായക താരമാണെങ്കില്‍ ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിലാണ്.റൂട്ട് ടൂര്‍ണമെന്റില്‍ ഇതിനകം മികവ് തെളിയിച്ചുകഴിഞ്ഞു. എന്നാല്‍ ക്യാപ്റ്റന്റെ അധികച്ചുമതല കൂടി വില്യംസണിനുണ്ട്. വലിയ സ്‌കോര്‍ ഇതുവരെ ടൂര്‍ണമെന്റില്‍ നേടാനായിട്ടില്ലെങ്കിലും വില്യംസണിന്റെ പ്രകടനം ഇന്ന് കിവീസിന് നിര്‍ണായകമാവും.ബൗളിങില്‍ ഇരുടീമിന്റെയും സ്പിന്‍ ജോടികളുടെ പ്രകടനം മല്‍സരത്തില്‍ സ്വാധീനമുണ്ടാക്കും. ന്യൂസിലന്‍ഡിന്റെ സ്പിന്‍ ജോടികളായ മിച്ചെന്‍ സാന്റ്‌നറും ഇന്ത്യന്‍ വംശജനായ ഇഷ് സോധിയും മിന്നുന്ന പ്രകടനമാണ് ഇതുവരെ നടത്തിയത്. നാലു കളികള്‍ ഇരുവരും 17 വിക്കറ്റുകള്‍ പങ്കിട്ടിരുന്നു.അതേസമയം, ഇംഗ്ലണ്ടിന്റെ സ്പിന്‍ സഖ്യമായ ആദില്‍ റഷീദ്-മോയിന്‍ അലി എന്നിവരുടെ പ്രകടനം ശരാശരിയിലൊതുങ്ങി. നാലു വിക്കറ്റുകളാണ് ഇരുവരും കൂടി നേടിയത്. എന്നാല്‍ ഇന്നത്തെ മല്‍സരവേദിയായ ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്‌ലയിലെ പിച്ച് സ്പിന്‍ ബൗളിങിനെ തുണയ്ക്കുമെന്നത് ഇരുവര്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.

(Visited 54 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക