|    May 27 Sat, 2017 1:46 pm
FLASH NEWS

കിവികളുടെ ചിറകരിഞ്ഞ് ഭുവനേശ്വര്‍

Published : 2nd October 2016 | Posted By: SMR

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ തീപാറുന്ന ബൗളിങില്‍ കിവികളുടെ ചിറകറ്റു. ഇതോടെ ന്യൂസിലന്‍ഡിനെതി രാ യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 316 നു മറുപടിയില്‍ രണ്ടാംദിനം സ്റ്റെംപെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ ഏഴു വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ പതറുകയാണ്. മൂന്നു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്ക് 188 റണ്‍സ് കൂടി വേണം.
ഭുവനേശ്വറിന്റെ അഞ്ചു വി ക്കറ്റ് പ്രകടനമാണ് ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ സമ്മാനിച്ചത്. 10 ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്താണ് താരം അഞ്ചു പേരെ പുറത്താക്കിയത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (13), ഹെന്റി നികോളാസ് (1), റോസ് ടെയ്‌ലര്‍ (36), മിച്ചെല്‍ സാന്റ്‌നര്‍ (11), മാറ്റ് ഹെ ന്റി (0) എന്നിവരാണ് ഭുവനേശ്വറിന്റെ ഇരകള്‍. മുഹമ്മദ് ഷമി യും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റെടുത്തു. ബി ജെ വാട്‌ലിങും (12*) ജീതന്‍ പട്ടേലുമാണ് (5*) ക്രീസിലുള്ളത്.
നേരത്തേ ഏഴിന് 239 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം കളി പുനരാരംഭിച്ച ഇന്ത്യയെ 316 റണ്‍സെന്ന പൊരുതാവുന്ന സ്‌കോറിലെത്തിച്ചത് വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ്. 85 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം സാഹ 54 റണ്‍സോടെ പുറത്താവാതെ നിന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day