|    Mar 29 Wed, 2017 11:04 am

കിഴക്കേ കല്ലടയില്‍ വാഹനാപകടത്തില്‍ പോലിസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

Published : 22nd July 2016 | Posted By: SMR

കുണ്ടറ: കൊല്ലം-തേനി ദേശീയപാതയില്‍ കിഴക്കേ കല്ലട പോലിസ് സ്റ്റേഷന് സമീപം കാറും മിനി ലോറിയും കൂട്ടിയിടിച്ച് പോലിസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി പത്തോടെയായിരുന്നു അപകടം. ചിറ്റുമലയില്‍ നിന്നും മൂന്നുമുക്കിലേക്ക് പോവുകയായിരുന്ന മിനി ലോറിയും ചിറ്റുമലയിലേക്ക് വന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. കാറോടിച്ചിരുന്ന അടൂര്‍ കെഎപി ബറ്റാലിയനിലെ പോലിസുകാരന്‍ കൊടുവിള അശ്വതിയില്‍ ജോജിന്‍ ജോസഫ് (28), തെക്കേമുറി ആരാമത്തില്‍ ഭരത്, ജിജോ ഹെന്റി, മിഥുന്‍ ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേര്‍ന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുന്‍ ബാബുവിനെയും ജോജിന്‍ ജോസഫിനെയും തിരുവനന്തപുരത്തേക്ക് മാറ്റി. കിഴക്കേ കല്ലട പോലിസ് കേസെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day