|    Jan 23 Mon, 2017 2:13 pm
FLASH NEWS

കിഴക്കേകോട്ട ജങ്ഷന്‍ വികസനം: യുഡിഎഫിന്റെ അഴിമതിക്ക് എല്‍ഡിഎഫും കൂട്ട് നില്‍ക്കുന്നുവെന്ന് ആരോപണം

Published : 12th July 2016 | Posted By: SMR

തൃശൂര്‍: കിഴക്കേ കോട്ട ജങ് ഷന്‍ വികസനത്തിന്റെ മറവില്‍ യുഡിഎഫ് ഭരണത്തില്‍ നഗരത്തില്‍ നടന്ന വന്‍ അഴിമതിക്ക് എല്‍ഡിഎഫ് ഭരണവും കൂട്ടെന്ന് ആരോപണമുയരുന്നു. കോ ര്‍പ്പറേഷന്‍ വക 6.07 സെന്റ് സ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറി വേലികെട്ടി സ്വന്തമാക്കിയിട്ടും കൈയ്യേറ്റം ഒഴിവാക്കാന്‍ നടപടിയില്ല. കൈയ്യേറ്റം സംബന്ധിച്ച മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എം പി ശ്രീനിവാസന്‍ പത്രവാര്‍ത്ത സഹിതം മേയര്‍ അജിത ജയരാജിന് കഴിഞ്ഞ ഏപ്രില്‍ 20ന് കത്ത് നല്‍കിയതായിരുന്നു.
മേയര്‍ അന്വേഷണവും നടപടിയും നിര്‍ദ്ദേശിച്ച ടൗണ്‍ പ്ലാനര്‍ക്ക് കത്ത് കൈമാറിയതാണ്. രണ്ടര മാസം പിന്നിട്ടിട്ടും ഒരു നടപടിയും രേഖാമൂലമുള്ള വിശദീകരണവും ഉണ്ടായിട്ടില്ല. കേ ാര്‍പ്പറേഷന്‍ നേതൃത്വത്തിന്റെ ഒത്താശയോടെ ഒരു കോടിയിലേറെ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കാന്‍ നടന്ന അഴിമതിയും തട്ടിപ്പും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് ഒക്‌ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ പ്രചരണമായി ഏറ്റെടുത്തതാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം ആദ്യകൗ ണ്‍സില്‍ യോഗത്തില്‍ തന്നെ എല്‍ഡിഎഫിലെ കൗണ്‍സിലര്‍ ഷീബ ബാബുവും, ബിജെപി കൗണ്‍സിലര്‍ കെ മഹേഷും വിഷയം ഉന്നയിക്കുകയും നടപടിക്ക് തീരുമാനമുണ്ടായതുമാണ്.
പക്ഷെ ഒമ്പത് മാസം പിന്നിട്ടിട്ടും ഒരു നടപടിക്കും എല്‍ഡിഎഫ് ഭരണനേതൃത്വം തയ്യാറായില്ല. ഷീബ ബാബു രേഖാമൂലം ആരോപണം ഉന്നയിച്ച കത്ത് നല്‍കിയിട്ടും നിയമാനുസൃതം അവകാശമായി കൗണ്‍സിലര്‍ക്ക് ലഭിക്കേണ്ട മറുപടിപോലും ലഭിച്ചിട്ടില്ല. താന്‍ നടപടി തുടരുമെന്ന് ഷീബ ബാബു അറിയിച്ചു. മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ പരാതിയും അവഗണിക്കപ്പെട്ടു.
കിഴക്കേ കോട്ട ജങ്ഷന്‍ വികസനത്തിന് ജങ്ഷനില്‍ നിന്നും തെക്ക് മാറിയുള്ള വിവാദ ഭൂമി അത്യാവശ്യമല്ലെങ്കിലും സ്ഥലമെടുപ്പിന് നഗരസഭാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ജില്ലാകലക്ടര്‍ സെന്റിന് 17.5 ലക്ഷം വിലയും നിശ്ചയിച്ചു.
എന്നാല്‍ പ്രസ്തുത 6.07സെന്റ് സ്ഥലം സ്ഥലയുടമ കെട്ടിടനിര്‍മാണാനുമതിക്ക് ഇളവ് നേടാന്‍ കോര്‍പ്പറേഷന്‍ സറണ്ടര്‍ ചെയ്തതാണെന്നും ടൗ ണ്‍പ്ലാനിങ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തശേഷമാണ് സ്ഥലമെടുക്കാനുള്ള തീരുമാനം. സറണ്ടര്‍ ചെയ്ത ഭൂമിയാണെന്നും കൗ ണ്‍സില്‍ അജണ്ടയിലും വ്യക്തമാക്കിയിരുന്നു. സറണ്ടര്‍ ചെയ്ത ഭൂമിയല്ലെന്ന ഉടമയുടെ നിലപാടിനെ തുടര്‍ന്ന് അക്കാര്യം പരിശോധിച്ച തീരുമാനമെടുക്കാ ന്‍ ടൗണ്‍ പ്ലാനിങ്ങ് ഉദ്യോഗസ്ഥരെ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.
കോര്‍പ്പറേഷന്‍ രേഖകള്‍ പരിശോധിച്ചതില്‍ പ്രസ്തുത ഭൂമി സറണ്ടര്‍ ചെയ്തതാണെന്ന് കണ്ടെത്താനായില്ലെന്നും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ ഫയലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വില്ലേജ് നികുതി അടക്കുന്നത് ഉടമയാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
സറണ്ടര്‍ ചെയ്ത ഭൂമിയാണോ എന്ന പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കൗണ്‍സില്‍ നിര്‍ദ്ദേശവും ബില്‍ഡിങ് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടും ഒരേ കൈയ്യക്ഷരത്തിലാണെന്നതും ദുരൂഹമായിരുന്നു. മാത്രമല്ല നിയമാനുസൃതം ഫയലില്‍ രേഖപ്പെടുത്തേണ്ട തിയ്യതിയോ, ഉദ്യോഗസ്ഥരുടെ പേരുകളോ ഒപ്പോ ഫയലില്‍ രേഖപ്പെടുത്തിയിരുന്നില്ല. ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ക്ക് മുകളില്‍ എഇയോ, എ എക്‌സ് ഇയോ, സിഇയോ കണ്ടതായും രേഖയില്ല. കിഴക്കേകോട്ട സെന്ററിലെ കോടികള്‍ വിലമതിക്കുന്ന കോര്‍പ്പറേഷന്‍ ഭൂമി, സ്വകാര്യവ്യക്തിക്കു സ്വന്തമാക്കാന്‍ ഫയല്‍ രേഖ ചമക്കാനുള്ള ഗൂഢാലോചനയാണെന്നായിരുന്നു ആരോപണമുയര്‍ന്നത്.
എന്നാല്‍ അഴിമതി ആരോപണം അന്നത്തെ മേയര്‍ രാജന്‍ പല്ലന്‍ നിഷേധിച്ചിരുന്നു. ഏറ്റെടുക്കാത്ത ഭൂമിക്ക് അഴിമതി ആരോപിക്കുന്നതു അടിസ്ഥാനമില്ലാതെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏറ്റെടുത്ത ഭൂമിക്ക് കരാര്‍ പ്രകാരമുള്ള സ്ഥലവില നല്‍കിയില്ലെന്ന ആരോപിച്ച് സ്വകാര്യവ്യക്തി പ്രസ്തുത സ്ഥലം ഇരുമ്പ് വേലിക്കെട്ടി സ്വന്തമാക്കുകയായിരുന്നു. ഇതിന് വലിയ പ്രചരണവും നല്‍കി. കോര്‍പ്പറേഷന്‍ വീതി കൂട്ടി ടാറിങ്ങ് നടത്തിയ ഭാഗം കൂടി കയ്യേറിയായിരുന്നു സ്ഥലം കൈയ്യേറ്റം. കോര്‍പ്പറേഷന്റെ സ്വന്തമല്ലാത്ത ഭൂമിയില്‍ കോര്‍പ്പറേഷന്‍ ഫണ്ടുപയോഗിച്ച് ടാറിങ്ങ് നടത്തുന്നതുപോലും ചട്ടവിരുദ്ധമാണ്.
കോര്‍പ്പറേഷന്‍ വക ഭൂമി കൈയ്യേറി ഇരുമ്പ് വേലികെട്ടി സ്വകാര്യ വ്യക്തി സ്വന്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും മരാമത്ത് സ്റ്റാന്റിങ്കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പടെ കൗണ്‍സിലര്‍മാര്‍ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തത് ദുരൂഹമാണ്. എല്‍ഡിഎഫ് ഭരണം കൈയ്യേറ്റക്കാര്‍ക്കു സംരക്ഷണം നല്‍കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
കിഴക്കേ കോട്ടയില്‍ പുതിയ ഫ്‌ളൈഓവര്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കേ, നിര്‍മാണത്തിന് ഈ സ്ഥലവും ഏറ്റെടുക്കേണ്ടിവരും. ഈ ഭൂമി വിലകൊടുത്തു വാങ്ങേണ്ട സാഹചര്യമൊരുക്കുന്നതാണ് മുന്‍ കോര്‍പ്പറേഷന്‍ നേതൃത്വത്തിന്റെ ഒത്താശയോടെയുള്ള ഫയല്‍രേഖ.
പ്രസ്തുത ഭൂമിയില്‍ നിര്‍മിച്ച ബില്‍ഡിങ് പെര്‍മിറ്റ് വാങ്ങി പരിശോധിക്കുകയോ, കെട്ടിടനിയന്ത്രിണ ചട്ടങ്ങള്‍ക്ക് വിധേയമായാണോ കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന് പരിശോധിക്കുകയോ ചെയ്താല്‍ എളുപ്പം തട്ടിപ്പ് പിടികൂടാമെങ്കിലും കൈയ്യേറ്റക്കാരനെ സംരക്ഷിക്കുന്ന നടപടികളിലാണ് കോര്‍പ്പറേഷന്‍ ഭരണനേതൃത്വവും ടൗണ്‍പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക