|    Jan 17 Tue, 2017 6:53 pm
FLASH NEWS

കിഴക്കേകോട്ടയിലെ കൈയേറ്; താലൂക്ക് ഓഫിസില്‍ നിന്ന് പാട്ട രേഖകള്‍ കാണാതായി

Published : 24th September 2016 | Posted By: SMR

തിരുവനന്തപുരം: സ്വകാര്യവ്യക്തികള്‍ കൈയേറിയ റവന്യൂഭൂമിയുടെ പാട്ടരേഖകള്‍ കാണാതായി. കിഴക്കേക്കോട്ടയില്‍ വികസനത്തിനായി എറ്റെടുക്കാനിരുന്ന ഭൂമിയാണിത്. റവന്യൂഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനാവശ്യമായ പാട്ടരേഖകള്‍ താലൂക്ക് ഓഫിസില്‍ നിന്നാണു കാണാതായത്. വികസനത്തിനായി ഏറ്റെടുക്കാന്‍ തീരുമാനിച്ച കോട്ടമതിലിനു മുന്‍വശമുള്ള റവന്യൂ പുറമ്പോക്കിന്റെ രേഖകളാണു നഷ്ടമായത്.
കോട്ടവാതിലിനു മുന്‍വശമുള്ള 15 കച്ചവടസ്ഥാപനങ്ങളാണു നഗരവികസന പദ്ധതിയുടെ ഭാഗമായി ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മാറ്റിവച്ച 75 സെന്റും മണക്കാട് വില്ലേജില്‍പ്പെട്ട 15 സെന്റ് റവന്യൂ പുറമ്പോക്കുമാണ് ഇവിടെയുള്ളത്. ഒരാള്‍ക്കു നല്‍കിയ താല്‍ക്കാലിക പാട്ടം റദ്ദാക്കി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കവേയാണു നിര്‍ണായക രേഖകള്‍ താലൂക്ക് ഓഫിസില്‍ നിന്നു കാണാതായത്.
വിവരാവകാശ നിയമപ്രകാരം പാട്ടരേഖകളുടെ പകര്‍പ്പ് നല്‍കേണ്ട സാഹചര്യമുണ്ടായപ്പോള്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണു രേഖകള്‍ അപ്രത്യക്ഷമായ വിവരം പുറത്തായത്. കിഴക്കേക്കോട്ടയിലെ അന്യാധീനപ്പെട്ട റവന്യൂ പുറമ്പോക്കുകള്‍ സംബന്ധിച്ച രേഖകള്‍ താലൂക്ക് ഓഫിസിലെ ബി സെക്ഷനിലാണ് കൈകാര്യം ചെയ്തിരുന്നത്. വസ്തു ഉള്‍പ്പെടുന്ന മണക്കാട് വില്ലേജിലോ, ഒഴിപ്പിക്കല്‍ ചുമതലയുണ്ടായിരുന്ന താലൂക്ക് ഓഫിസിലോ പാട്ടരേഖകള്‍ ലഭ്യമല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, പാട്ടരേഖകള്‍ കലക്ടറേറ്റില്‍ ഉണ്ടാവുമെന്നാണ് ചില ഉദ്യോഗസ്ഥരുടെ വാദം.
പാട്ടക്കരാര്‍ തയ്യാറാക്കുന്നതു കലക്ടറേറ്റിലാണ്. അതുകൊണ്ട് കരാര്‍ അവിടെ സൂക്ഷിക്കുകയാണെന്നാണു താലൂക്കിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ പാട്ടരേഖകള്‍ അതതു താലൂക്കുകള്‍ക്ക് കൈമാറുകയാണു പതിവെന്ന് ആര്‍ഡിഒ അറിയിച്ചു. പാട്ടക്കരാറുമായി ബന്ധപ്പെട്ട രേഖകള്‍ വില്ലേജിലും താലൂക്ക് ഓഫിസുകളിലും സൂക്ഷിക്കുകയാണ് പതിവ്. ഇതു സംബന്ധിച്ച് കേസുകളുണ്ടാവുമ്പോള്‍ രേഖകള്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നു റിപോര്‍ട്ട് ആവശ്യപ്പെടുകയാണു പതിവെന്നും ആര്‍ഡിഒ അറിയിച്ചു. കോടികള്‍ വിലമതിക്കുന്ന റവന്യൂഭൂമി തിരിച്ചുപിടിക്കുന്നതിനു തടയിടാന്‍ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രേഖകള്‍ മുക്കിയതാണെന്നും ആരോപണം ഉയരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക