|    Oct 21 Sun, 2018 8:53 pm
FLASH NEWS

കിഴക്കന്‍ ബൈപാസ് റോഡ് നിര്‍മാണം : വിജിലന്‍സ് അന്വേഷണം വേണമെന്ന് ജനകീയ സദസ്സ്

Published : 27th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: ളായിക്കാടു നിന്ന് ആരംഭിച്ച് പാലാത്രച്ചിറിയില്‍ അവസാനിക്കുന്ന കിഴക്കന്‍ ബൈപാസിന്റെ നിര്‍മാണത്തിലെ അഴിമതിയെ കുറിച്ചു വിജിലന്‍സ് അന്വേഷണം വേണമെന്ന് ഇന്ത്യന്‍ സീനിയര്‍ ചേംബറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയ സദസ്സ് ആവശ്യപ്പെട്ടു. റേഡിയോ മീഡിയാ വില്ലേജുമായി സഹകരിച്ചു നടത്തിയ പരിപാടിയില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ചുരുങ്ങിയ കാലത്തിനുള്ളില്‍ റോഡില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വീണ് അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. ഈ റോഡിലെ അപടകങ്ങളില്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ അടിയന്തര സഹായങ്ങള്‍ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. അധികൃതര്‍ക്കെതിരേ കുറ്റകരമായ കൃത്യവിലോപത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നടത്താനും യോഗം തീരുമാനിച്ചു. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോവാനും യോഗം തീരുമാനിച്ചു. റോബി മൈക്കിള്‍ അധ്യക്ഷത വഹിച്ചു. സിബിച്ചന്‍, നഗരസഭാംഗങ്ങളായ എല്‍സമ്മ ജോബ്, സിബി തോമസ്, പ്രസന്നകുമാരി, ഷംന സിയാദ്, ബോബിനാ ഷാജി, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ മാത്തുക്കുട്ടി പ്ലാത്താനം, ജസ്റ്റിന്‍ ബ്രൂസ്, അഡ്വ. ജോബ് മൈക്കിള്‍, വി ജെ ലാലി, അഡ്വ. ബോബന്‍, റിസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളായ പ്രഫ. എസ് ആനന്ദക്കുട്ടന്‍, സി ജെ ജോസഫ്, വിപിന്‍ ലാല്‍, വിജയകുമാര്‍, പ്രേം സെബാസ്റ്റ്യന്‍, സാം ജോസ് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss