|    Dec 14 Thu, 2017 6:47 pm
FLASH NEWS

കിഴക്കന്‍ പ്രദേശങ്ങളിലെ കൃഷി ഭീഷണിയില്‍

Published : 3rd December 2017 | Posted By: kasim kzm

മലമ്പുഴ: ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍  കാലവര്‍ഷം ദുര്‍ബലമായും മലമ്പുഴ യില്‍ നിന്നുള്ള വെള്ളം കാര്യക്ഷമായി എത്താത്തതും മിക്കയിടത്തും നെല്‍കൃഷി ഉണങ്ങാന്‍ കാരണമാവുന്നു.
ദിവസങ്ങള്‍ക്കുമുമ്പ് മലമ്പുഴ അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നും വിട്ടിട്ടുണ്ടെങ്കിലും പല പ്രദേശങ്ങളിലും വെള്ളാമെത്താത്തതാണ് തിരിച്ചടിയായത്. അശാസ്ത്രീയമായ രീതിയില്‍ വെള്ളം തുറന്നുവിട്ടതും, കനാലുകള്‍ വൃത്തിയാക്കാതിരുന്നതുമാണ് മിക്കയിടങ്ങളിലും ഇപ്പോഴും കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതിനു കാരണമായത്.
നിലവില്‍ കൊടുവായുര്‍ മുതല്‍ കുനിശ്ശേരി  വരെയുള്ള പ്രദേശത്തെ  ആയിരക്കണക്കിനു ഏക്കര്‍ നെല്‍കൃഷി വരള്‍ച്ചയെ നേരിടുകയാണ്. തുലാവര്‍ഷത്തെ മഴയെങ്കിലും ആവശ്യത്തിനു കിട്ടിയിരുന്നെങ്കില്‍ ഡാമില്‍ നിന്നു്ള്ള വെള്ളത്തെ ഇത്രത്തോളം ആശ്രയിക്കേണ്ട്ി വരില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രധാന ജലസ്രോതസ്സായ മലമ്പുഴയില്‍ ഇപ്പോള്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും കൃഷിക്കാവശ്യമായ വെള്ളം യഥാസമയം ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. വൃശ്ചികം പകുതിയായിട്ടും കൃഷിയിടങ്ങളില്‍ വെള്ളമെത്താത്തതിനാല്‍ നെല്‍കൃഷിയുണങ്ങുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്.
അതേസമയം, ചേരാമംഗലം  പ്രദേശത്ത കൃഷിക്കാവശ്യമായ വെള്ളം തിരിച്ചുവിടുന്നതില്‍ ശാസ്ത്രീയ സമീപനമില്ലാത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മുന്‍വര്‍ഷങ്ങളില്‍ കനാലുകളുടെ അറ്റുകുറ്റപ്പണികള്‍ തൊഴിലുറപ്പു പദ്ധതിയുള്‍പ്പെട്ടിരുന്നുവെന്നിരിക്കെ ഇത്തവണ  പദ്ധതിയുള്‍പ്പെടുത്തരുതെന്ന നിര്‍ദ്ദേശമാണ്  കനാലുകളുടെ ശോചനീയവാസ്ഥക്കു കാരണമായത്.
ഇതോടെ ജില്ലയിലെ ഭൂരിഭാഗം കനാലുകളും ചെടികള്‍ വളര്‍ന്നു ചെളിയടിഞ്ഞു വെള്ളത്തിന്റെ ഒഴുക്ക തടസ്സപ്പെട്ട നിലയിലാണ്.
ഇത് പേരിനു വേണ്ടി ചിലയിടങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ കനാലുകള്‍ കരാര്‍ നല്‍കി വൃത്തിയാക്കിയതൊഴിച്ചാ ല്‍ അണക്കെട്ടുകളുടെ ആയക്കെട്ടു പ്രദേശങ്ങളായ ഭൂരിഭാഗം കനാലുകളുടെയും അവസ്ഥ ശോചനീയമായതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക