|    Dec 14 Fri, 2018 10:48 pm
FLASH NEWS

കിഴക്കന്‍ പേരാമ്പ്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം

Published : 5th June 2018 | Posted By: kasim kzm

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍ പേരാമ്പ്രയില്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതായും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിപാ വൈറസ് ഭീതി നിലനില്ക്കുന്ന മേഖലയില്‍ കഴിഞ്ഞ ദിവസം അന്യസംസ്ഥാന തൊഴിലാളിക്ക് മലമ്പനി രോഗം റിപോര്‍ട്ടു ചെയ്തതോടെ ഗ്രാമം അങ്കലാപ്പിലാണ് .
രോഗം റിപോര്‍ട്ട് ചെയ്ത വിളയാട്ടുകണ്ടിമുക്ക് മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം പലപ്പോഴും ലഭ്യമായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. താഴ്‌വാരങ്ങളിലെ റോഡുകളിലെ വെള്ളക്കെട്ടുംകുന്നിന്‍ പ്രദേശങ്ങളിലെ റബര്‍ തോട്ടങ്ങളിലെ ശോച്യാവസ്ഥയും പരാതിക്കിടയാക്കിയിട്ടുണ്ട്. കുരുവത്തു കണ്ടികോക്കാടുറോഡിലെ ചായി കുളം ഭാഗത്തെ വെള്ളക്കെട്ടും അരീക്കല്‍ മേഖലയിലെ റബര്‍ തോട്ടങ്ങളിലെ മലിനമായ സാഹചര്യങ്ങളും കൊതുകു വളരുന്നതിന് ഇടയാക്കുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലന്നാണ് പരാതി.
മേഖലയില്‍ തൊഴിലെടുക്കുന്ന നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവര്‍താമസിക്കുന്ന പരിസരങ്ങളിലെ ശോച്യാവസ്ഥ പരിഹരിക്കണം .
ഇവരിലൊരാള്‍ക്ക് രോഗം പിടിപെട്ടത് രണ്ട് ദിവസം മുമ്പ് ഹെല്‍ത്ത് അധികൃതരെ അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലന്നാണ് പരാതി .മേഖലയില്‍മാലിന്യ പൈപ്പുകള്‍ തോടുകളിലേക്ക് തുറന്നു വിട്ടതായും ജിര്‍ണ്ണവസ്തുക്കള്‍ ഓടകളിലേക്ക് ഉപേഷിക്കുന്നതായും നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
ഇത് ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ശ്രദ്ധിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss