|    Jul 28 Fri, 2017 6:30 am
FLASH NEWS

കിഴക്കന്‍ പേരാമ്പ്രയില്‍ മഞ്ഞപ്പിത്തവും പകര്‍ച്ചവ്യാധികളും പടരുന്നു

Published : 10th July 2016 | Posted By: SMR

പേരാമ്പ്ര: കൂത്താളി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട കിഴക്കന്‍ പേരാമ്പ്രയില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപകമാവുന്നു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളോ രോഗപ്രതിരോധ മാര്‍ഗങ്ങളോ ഇവിടെ വേണ്ട വിധം നടക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നതിനിടെ ചായികുളം മേഖലയിലെ നാലു കുടുംബങ്ങളില്‍പെട്ടവര്‍ക്ക് മഞ്ഞപിത്തം ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് പകര്‍ച്ച പനിയും ത്വക്ക് രോഗങ്ങളും പെരുകുന്നതായും റിപോര്‍ട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ജലസംഭരണിയായ ചായികുളം മാസങ്ങളായി മലിനമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് ആകാശഗംഗാ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുരുവത്ത് കണ്ടി കോക്കാട് റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്.
മേഖല ശുചീകരിക്കാന്‍ അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. ചായി കുളം മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മേഖലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക