|    Jan 24 Tue, 2017 2:39 am

കിളിയളം-വരഞ്ഞൂര്‍ റോഡ് ഫണ്ട് അനുവദിച്ചതിനെ ചൊല്ലി എല്‍ഡിഎഫില്‍ അവകാശ തര്‍ക്കം

Published : 18th July 2016 | Posted By: SMR

കാഞ്ഞങ്ങാട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കിളിയളം-വരഞ്ഞൂര്‍ റോഡിന് ബജറ്റ് ചര്‍ച്ചയില്‍ 20 കോടി രൂപ അനുവദിച്ചതിനെ ചൊല്ലി എല്‍ഡിഎഫില്‍ അവകാശ തര്‍ക്കം. കാഞ്ഞങ്ങാട് മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്ക് വേണ്ടത്ര തുക വകയിരുത്തിയില്ലെന്ന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ആവശ്യത്തെ തുടര്‍ന്നാണ് 20 കോടി രൂപ അനുവദിച്ചതെന്നാണ് മന്ത്രിയുടെ ഓഫിസില്‍ നിന്നുണ്ടായ വിശദീകരണം.
എന്നാല്‍ പി കരുണാരന്‍ എംപിയുടെ കുടുംബ വീട് ഉള്‍ക്കൊള്ളുന്ന ഈ പ്രദേശത്തെ റോഡിന് ഫണ്ട് അനുവദിച്ചത് പി കരുണാകരന്‍ എംപി ധനമന്ത്രി തോമസ് ഐസക്കിനോട് അഭ്യര്‍ഥിച്ചതുകൊണ്ടാണെന്നാണ് സിപിഎം കരിന്തളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി പറയുന്നത്. രണ്ട് തവണ എംപി സ്ഥാനം ലഭിച്ച് മൂന്നാംവട്ടം എത്തിയിട്ടും കിളിയളം റോഡിന് വേണ്ടി എംപി യാതൊന്നും ചെയ്തില്ലെന്ന ആക്ഷേപം ശക്തമാണ്.
അവികസിതമായ കിളിയളം, പുലിക്കന്ന്, വരഞ്ഞൂര്‍, ബാനം പ്രദേശത്തിന്റെ വികസനത്തിന് എംപി ഫണ്ടില്‍ നിന്ന് ഇതുവരെ തുകയൊന്നും വകയിരുത്തിയിരുന്നില്ല. അതുകൊണ്ടാണ് മന്ത്രി പ്രത്യേക താല്‍പര്യം എടുത്ത് സിപിഎം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെട്ടത്.
എംപിയുടെ പേരിലും എംഎല്‍എയുടെ പേരിലും അവകാശവാദങ്ങളുമായി പ്രാദേശികമായി പഞ്ചായത്തില്‍ തര്‍ക്കം മുറുകുകയാണ്. ഇതിനിടെ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ റോഡിന് 20 കോടിരൂപയുടെ ആവശ്യമില്ലെന്നും മന്ത്രിയുടെ ഓഫിസില്‍ നിന്നും ആവശ്യപ്പെട്ട തുകയായ രണ്ട് കോടിയില്‍ ഒരു പൂജ്യം വര്‍ദ്ധിച്ച് 20 കോടി രൂപയായതാണെന്നും പറയപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക