|    Jun 18 Mon, 2018 9:31 am
FLASH NEWS
Home   >  Sports  >  Football  >  

‘കില്ലര്‍ ‘ബെല്‍ഫോര്‍ട്ടും കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

Published : 16th June 2017 | Posted By: ev sports

കൊച്ചി: അടുത്ത സീസണിലെ ഐസഎല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം പന്ത് തട്ടാന്‍  കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് ഉണ്ടാവില്ല. അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സീറ എഫ്‌സിയുമായി ബെല്‍ഫോര്‍ട്ട് കരാര്‍ ഒപ്പിട്ടതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഇനി ബെല്‍ഫോര്‍ട്ടുണ്ടാകില്ലെന്ന കാര്യം ഉറപ്പായത്. നേരത്തെ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസും ഹോസുവും നാസോണും ബ്ലാസ്‌റ്റേഴ്‌സ് വിട്ടിരുന്നു. പുതിയ ക്ലബുമായി കരാറൊപ്പിട്ട കാര്യ ബെല്‍ഫോര്‍ട്ടാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 25കാരനായ ഹെയ്തി താരം ബെല്‍ഫോര്‍ട്ട കഴിഞ്ഞ സീസണില്‍ മൂന്ന് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി നേടിയത്. കില്ലിങ് ആക്ഷനിലൂടെയാണ് ബെല്‍ഫോര്‍ട്ട് ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തനായത്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss