|    Oct 16 Tue, 2018 5:51 am
FLASH NEWS

കിലയെ രാജ്യാന്തര നിലവാരമുള്ള പരിശീലന കേന്ദ്രമാക്കും: മന്ത്രി കെ ടി ജലീല്‍

Published : 17th January 2017 | Posted By: fsq

 

കൊല്ലം:കിലയെ രാജ്യാന്തര നിലവാരമുള്ള പരിശീലന കേന്ദ്രമാക്കി മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമ വികസന വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. കൊട്ടാരക്കരയിലെ സംസ്ഥാന ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എസ്‌ഐആര്‍ ഡി) തദ്ദേശ സ്വയംഭരണവും ഗ്രാമ വികസനവും ഭവന നിര്‍മാണവും സംബന്ധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റി നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കിലയുടെ ഭാഗമാകുന്നതോടെ മാനവശേഷി വികസനത്തിന്റെ കേന്ദ്രമെന്ന നിലയിലേക്ക് എസ്‌ഐആര്‍ഡി ഉയരും. ഗ്രാമവികസനവുമായി ബന്ധപ്പെട്ട പരിശീലനമാണ് പ്രധാനമായും എസ്‌ഐആര്‍ഡിയില്‍ ഇതുവരെ നടന്നുകൊണ്ടിരുന്നത്. കിലയുടെ ഭാഗമാകുന്നത് കൊണ്ട് എസ്‌ഐആര്‍ഡി അതിന്റെ പ്രദേശിക സ്വഭാവം മറി കടന്ന് ഉന്നത നിലവാരത്തിലെത്തും. കേരളത്തിലെ പോലെ കേന്ദ്രത്തിലും ഗ്രാമ വികസനവും തദ്ദേശ സ്വയംഭരണവും ഒരു മന്ത്രിയുടെ കീഴിലായതിനാല്‍ മികച്ച ഏകോപനം സാധ്യമാകും. എസ് ഐ ആര്‍ ഡി പരിശീലനങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട മേഖലകളില്‍ ഗുണപരമായ മാറ്റം പ്രകടമാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമെന്നുംമന്ത്രി അറിയിച്ചു.എംഎല്‍എമാരായ അഡ്വ പി അയിഷാപോറ്റി, അനില്‍ അക്കര, കെ ബാബു, പി ഉബൈദുള്ള, കെ എസ് ശബരീനാഥന്‍ എന്നിവര്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയില്‍ പങ്കെടുത്തു. എസ്‌ഐആര്‍ഡിയിലെ  വെര്‍ച്വല്‍ ക്ലാസ് റൂം, ജിഐ എസ് ലാബ് തുടങ്ങിയവ സന്ദര്‍ശിച്ച മന്ത്രിയും എംഎല്‍എമാരും പരിശീലന കോഴ്‌സുകളില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികളുമായും ഉദേ്യാഗസ്ഥരുമായും ആശയ വിനിമയം നടത്തി.കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഗീതാ സുധാകരന്‍, സബ്ജക്ട് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എ ഷാജഹാന്‍, അഡീഷണല്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ കെ ഷൗക്കത്തലി, എസ് ഐ ആര്‍ ഡി ഡയറക്ടര്‍ പി ജെ ആന്റണി, സെക്രട്ടറി സി എസ് ലതിക, ഫാക്കല്‍റ്റിമാരായ ഉമ്മന്‍ ജോണ്‍, മുഹമ്മദ് ജാ തുടങ്ങിയവര്‍ സന്നിഹിതരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss