|    Nov 21 Wed, 2018 4:03 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കിലയില്‍ മന്ത്രി ജലീലിന്റെ നേതൃത്വത്തില്‍ അനധികൃത നിയമനം നടത്തിയെന്ന്

Published : 10th November 2018 | Posted By: kasim kzm

തൃശൂര്‍: എസ്ഡിപിഐ അനുഭാവി ഉള്‍പ്പെടെ നിരവധി പേരെ കിലയില്‍ അനധികൃതമായി നിയമിച്ചതായി അനില്‍ അക്കര എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുന്‍ തദ്ദേശ മന്ത്രി കെ ടി ജലീലിനാണ്. ഇതുസംബന്ധിച്ച് 2016 ജൂണ്‍ 19ന് താന്‍ നിയമസഭയില്‍ നല്‍കിയ ചോദ്യത്തിനു തെറ്റായ മറുപടിയാണ് മന്ത്രി നല്‍കിയത്. നിയസഭയെ തെറ്റിദ്ധരിപ്പിച്ച നടപടിക്കെതിരേ സ്പീക്കര്‍ക്ക് അവകാശലംഘനത്തിനു പരാതി നല്‍കിയതായും അനില്‍ അക്കര പറഞ്ഞു. നിയമസഭയില്‍ രേഖാമൂലം തന്ന മറുപടിയില്‍ 87 ആളുകളുടെ ലിസ്റ്റാണ് തന്നത്. എസ്ഡിപിഐ അനുഭാവിയും തേജസ് പത്രം തൃശൂരിലെ ചുമതലക്കാരനുമായ ആളുടെ മകനെ മന്ത്രിസ്ഥാനത്തുനിന്നു മാറുന്നതിനു തൊട്ടുമുമ്പായി നിയമിച്ചു. മന്ത്രിയുടെ സമ്മര്‍ദഫലമായാണ് ഇല്ലാത്ത തസ്തികയില്‍ നിയമനം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കിലയിലെ നിയമനങ്ങള്‍ മുഴുവന്‍ പിഎസ്‌സി വഴി നടത്തണമെന്നു മന്ത്രി കൂടി അംഗമായ കില നിര്‍വാഹക സമിതി തീരുമാനിച്ചിട്ടുള്ളതാണ്.
90 ദിവസത്തില്‍ കൂടുതല്‍ വരുന്ന നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്. പരസ്യമോ കൂടിക്കാഴ്ചയോ നടത്താതെ അപേക്ഷപോലും വാങ്ങാതെയാണ് പത്തോളം പേരെ മന്ത്രി നേരിട്ട് നിയമിച്ചതെന്നും എംഎല്‍എ പറഞ്ഞു.
ഇതിന് കില നല്‍കുന്ന വിശദീകരണം ഈ ആളുകള്‍ ലോക്കല്‍ ആയിട്ടുള്ളവരെന്നാണ്. മുളങ്കുന്നത്തുകാവ് പരിധിയില്‍ വരാത്ത നിരവധി പേരെയാണ് നിയമിച്ചിട്ടുള്ളത്. കിലയിലെ അനധികൃത നിയമനങ്ങള്‍ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അന്വേഷിക്കണമെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss