|    Jan 18 Wed, 2017 7:09 am
FLASH NEWS

കിറ്റെക്‌സ് സ്‌കൂബീ ഡേ ബാഗുകള്‍ വിപണിയിലെത്തിച്ചു

Published : 17th April 2016 | Posted By: SMR

കൊച്ചി: കിറ്റെക്‌സ് സ്‌കൂബീ ഡേ വ്യത്യസ്തകളാര്‍ന്ന മോഡലുകള്‍ വിപണിയിലിറക്കി. സ്‌കൂബീ ഡേയുടെ ക്യാരക്റ്റര്‍ ബാഗുകളായ സ്‌പൈഡര്‍മാന്‍, ഡിസ്‌നി പ്രിന്‍സസ്, അവന്‍ജേഴ്‌സ്, ആംഗ്രി ബേഡ്‌സ് തുടങ്ങിയ മോഡലുകളാണ് വിപണിയിലിറക്കിയിരിക്കുന്നത്.
330 രൂപ മുതല്‍ ബാഗുകള്‍ ലഭ്യമാണ്. ക്യാരക്റ്റര്‍ ബാഗുകള്‍ക്ക് മാത്രമായി ഈ വര്‍ഷം സൗജന്യമായി പമ്പരം നല്‍കുന്നുണ്ടെന്ന് കിറ്റെക്‌സ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ സി ബി ബാബു രാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡിസ്‌നി ക്യാരക്‌റ്റേഴ്‌സ് ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരത്തിലുള്ള ഒട്ടനവധി വ്യത്യസ്ത കലക്ഷനുകളാണ് സ്‌കൂബീ ഡിസയര്‍ സീരീസ് വിപണിയിലിറക്കുന്നത്. ഐഎസ്‌ഐ അംഗീകാരത്തോടെ സ്വന്തം പ്ലാന്റില്‍ നിര്‍മിക്കുന്ന സ്‌കൂബീ ഡേ ബാഗുകള്‍ മറ്റ് പ്രമുഖ ബ്രാന്റുകളോട് കിടപിടിക്കുന്ന തരത്തില്‍ ഉന്നത ഗുണമേന്മയും മികവും പുലര്‍ത്തുന്നവയാണ്. കൃത്യമായതും കുറ്റമറ്റതുമായ രീതിയില്‍ ഗുണമേന്മ ഉറപ്പുവരുത്താന്‍ ജിഎസ്ഡി യൂറോപ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബാഗുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ആകര്‍ഷകമായ രൂപത്തിലും ഭാവത്തിലും ഉയര്‍ന്ന ഗുണമേന്മയിലും കുറഞ്ഞ വിലയിലുമാണ് സ്‌കൂബീ ഡേ ബാഗുകള്‍ വിപണിയിലിറക്കുന്നത്. ഇതാദ്യമായാണ് എര്‍ഗണോമിക്കലി രൂപകല്‍പന ചെയ്ത ബാഗുകള്‍ കേരളത്തില്‍ വിപണിയിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കിറ്റെക്‌സ് അഡിമിനിസ്‌ട്രേറ്റര്‍ ജനറല്‍ മാനേജര്‍ കെ സി പിള്ള, അഡൈ്വര്‍ടൈസിങ് മാനേജര്‍ കൊച്ചുത്രേസ്യ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക