|    Sep 25 Tue, 2018 9:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയെന്ന്; പരാതിയുമായി യുവാവ്

Published : 14th September 2018 | Posted By: kasim kzm

വടകര: ടി പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെ ആണെന്ന പരാതിയുമായി യുവാവ് രംഗത്ത്.
വടകര നാരായണ നഗറിലെ ഷാനിഷാണ് വടകര പോലിസില്‍ പരാതി നല്‍കിയത്.രണ്ടു മക്കളെയും കൂട്ടിയാണ് യുവതി കിര്‍മാണി മനോജിനൊപ്പം പോയതെന്നും വിദേശത്ത് ജോലി ചെയ്യുന്ന യുവാവ് പരാതിയില്‍ പറയുന്നു. താന്‍ വിദേശത്തു നിന്നും എത്തുന്നതിനു മുമ്പാണ് യുവതി മക്കളേയുംകൂട്ടി അവരുടെ വീട്ടിലേക്ക് പോയത്. യുവതിയുടെ കല്യാണം കഴിഞ്ഞെന്ന പത്രവാര്‍ത്ത കണ്ടാണ് പരാതിയുമായി പോലിസിനെ സമീപിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കി. നിലവില്‍ തന്റെ ഭാര്യയാണെന്നും ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
പോലിസ് ആവശ്യപ്പെട്ടതു പ്രകാരം യുവതി കുട്ടികളെ പിതാവിനെ കാണിച്ച ശേഷം തിരികെ കൊണ്ടുപോയി. ബുധനാഴ്ചയാണ് കിര്‍മാണി മനോജ് യുവതിയെ വിവാഹം കഴിച്ചത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപരന്ത്യം ശിക്ഷ അനുഭലിക്കുന്ന മനോജ് 11 ദിവസത്തെ പരോളിലിറങ്ങിയാണ് വിവാഹം കഴിച്ചത്. പുതുച്ചേരി സിന്ധാന്തന്‍ കോവില്‍ വച്ചായിരുന്നു ചടങ്ങ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss