|    Sep 23 Sun, 2018 9:50 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കിര്‍ത്താഡ്‌സ് റിപോര്‍ട്ട് വരേണ്യ താല്‍പര്യം സംരക്ഷിക്കാന്‍- കാംപസ് ഫ്രണ്ട്‌

Published : 28th August 2018 | Posted By: kasim kzm

കോഴിക്കോട്: കിര്‍ത്താഡ്‌സ് റിപോര്‍ട്ടിന്റെ മറപിടിച്ച് മെഡിക്കല്‍, നഴ്‌സിങ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ സംവരണ സീറ്റ് അട്ടിമറിച്ച നടപടി നീതിനിഷേധമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി. ഇത്തരം കോഴ്‌സുകള്‍ എടുക്കുന്നവര്‍ കോളനികളില്‍ തന്നെ താമസിക്കണമെന്ന വിചിത്രമായ വാദമാണ് കിര്‍ത്താഡ്‌സ് റിപോര്‍ട്ടില്‍ ഉയര്‍ത്തുന്നത്.
ആചാരങ്ങളും വാസസ്ഥലവും സംവരണത്തിന് മാനദണ്ഡമാക്കിയുള്ള നടപടി യുക്തിരഹിതവും ഭരണഘടനാവിരുദ്ധമാണ്. ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്ന പരിശോധനയ്ക്കു പകരം ഇത്തരം വാദങ്ങള്‍ തല്‍പരകക്ഷികളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതാണ്. ഇത്തരം വാദങ്ങള്‍ ആധുനികസമൂഹത്തിന് ചേര്‍ന്നതല്ല.
കടുത്ത വിവേചനമാണ് ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ നേരിടുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ വരേണ്ടതില്ലെന്ന വരേണ്യതാല്‍പര്യം റിപോര്‍ട്ടുകളുടെ മറപിടിച്ച് നടപ്പാക്കുകയാണ്. പട്ടികവര്‍ഗ ക്ഷേമ വകുപ്പ് ഇത് കണ്ടില്ലെന്നു നടിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്നു വ്യക്തമാക്കണം.
മെഡിക്കല്‍, നഴ്‌സിങ് മേഖലകളില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. സംവരണ സീറ്റ് തിരിമറി വഴി ഇതിന് കൂടുതല്‍ വഴിയൊരുക്കാനുള്ള ശ്രമമാണ്. കോളനികളില്‍ നിന്ന് പുറത്തേക്ക് പോയി പഠിക്കേണ്ടതില്ലെന്നും അവിടെ തന്നെ താമസിച്ചാല്‍ മതിയെന്നുമുള്ള പിന്തിരിപ്പന്‍ നിലപാടാണ് ഇതിനു പിന്നിലെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അല്‍ബിലാല്‍ സലീം, സെക്രട്ടറി സി പി അജ്മല്‍, ഖജാഞ്ചി ഷഫീഖ് കല്ലായി, കമ്മിറ്റിയംഗങ്ങളായ എസ് മുഹമ്മദ് റാഷിദ്, പി വി ഷെഫീഖ്, ഫായിസ് കണിച്ചേരി, സാദിഖ് വയനാട് സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss