|    Sep 21 Fri, 2018 1:48 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കിര്‍താഡ്‌സ് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

Published : 24th August 2018 | Posted By: kasim kzm

കിര്‍താഡ്‌സ് കേന്ദ്രസഹായത്തോടെ നടത്തുന്ന വിവിധ പ്രോജക്ടുകള്‍ക്കു വേണ്ടി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനു യോഗ്യതയും പരിചയവുമുള്ളവര്‍ക്കായി വകുപ്പിന്റെ ഓഫിസില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. യോഗ്യതയും വയസ്സും പരിചയവും സമുദായവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാവണം. മ്യൂസിയം പ്രോജക്ട് സയന്റിസ്റ്റ് വിഭാഗത്തില്‍ 10 ഒഴിവാണുള്ളത്. കാലാവധി 10 മാസം. പ്രതിമാസം 30,000 രൂപ പ്രതിഫലം ലഭിക്കും. സാമൂഹിക ശാസ്ത്രം, നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ആര്‍ക്കിടെക്ചര്‍ (ബിടെക്), ഫോക്‌ലോര്‍, മ്യൂസിയോളജി, ആര്‍ക്കിയോളജി, മറ്റു സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. മ്യൂസിയം പ്രോജക്ട് സയന്റിസ്റ്റ് വിഭാഗത്തില്‍ മൂന്ന് ഒഴിവാണുള്ളത്. പ്രതിമാസം 25,000 രൂപ പ്രതിഫലം ലഭിക്കും. ഒരു വര്‍ഷമാണ് നിയമനം. പേര്, സ്ഥിരമായ മേല്‍വിലാസം, ഇപ്പോഴത്തെ മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, സമുദായം, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ കാണിച്ച് വെള്ളക്കടലാസില്‍ ടൈപ് ചെയ്തതോ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയതോ ആയ അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിര്‍താഡ്‌സ്, ചേവായൂര്‍ പിഒ, കോഴിക്കോട് 673 017 എന്ന വിലാസത്തില്‍ സപ്തംബര്‍ 4ന് വൈകുന്നേരം 5 മണിക്കു മുമ്പ് ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് അപേക്ഷിക്കുന്ന പ്രോജക്ടിന്റെയും തസ്തികയുടെയും പേര് എഴുതണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ അയക്കണം. ഇന്റര്‍വ്യൂ സപ്തംബര്‍ 6ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ 0495-2356805 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss