|    May 29 Mon, 2017 12:16 am
FLASH NEWS

കിര്‍ഗിസ്ഥാനിലെ ചൈനീസ് എംബസിയില്‍ സ്‌ഫോടനം

Published : 30th August 2016 | Posted By: mi.ptk

Chinese-embassy

ബിഷ്‌കെക്ക്: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കിലുള്ള ചൈനീസ് എംബസിയില്‍ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. കാര്‍ ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. കാറിന്റെ ഡ്രൈവറാണ് മരിച്ചതെന്ന് ഹെല്‍ത്ത്‌കെയര്‍ മന്ത്രാലയം അറിയിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് എംബസിയിലേയ്ക്ക് ഒരു കാര്‍ ഇടിച്ചുകയറിയതായി കിര്‍ഗിസ് ന്യൂസ് വെബ്‌സൈറ്റായ 24കെജി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day