|    Jan 21 Sat, 2017 3:46 am
FLASH NEWS

കിര്‍ഗിസ്താനില്‍ ചൈനീസ് എംബസിക്കു സമീപം സ്‌ഫോടനം

Published : 31st August 2016 | Posted By: SMR

ബിഷ്‌കക്: കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കകിലെ ചൈനീസ് എംബസിക്കു നേരെ ആക്രമണം. സ്‌ഫോടകവസ്തുക്കള്‍ നിറച്ച മിനി വാന്‍ എംബസി ഗേറ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അക്രമി കൊല്ലപ്പെട്ടു. രണ്ട് എംബസി ജീവനക്കാര്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് കിര്‍ഗിസ്താന്‍ ഉപ പ്രധാനമന്ത്രി ജെനിഷ് റാസ്‌കോവ് പറഞ്ഞു.
രാജ്യത്ത് ഇതാദ്യമായാണ് ബോംബുധാരി ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു പിന്നാലെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗേറ്റില്‍ തന്നെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ആക്രമണത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല. ചൈനീസ് എംബസിയിലെയും തൊട്ടടുത്തുള്ള യുഎസ് എംബസിയിലെയും ജീവനക്കാര്‍ ഒഴിഞ്ഞുപോയിട്ടുണ്ട്. ആക്രമണത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രാലയവും ഖേദം പ്രകടിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക