|    Sep 25 Tue, 2018 4:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കിര്‍ഗിസ്താനില്‍ ചരക്കുവിമാനം തകര്‍ന്നു വീണ് 33 മരണം

Published : 17th January 2017 | Posted By: fsq

 

ബിഷ്‌കെക്: കിര്‍ഗിസ്താനിലെ ജനവാസകേന്ദ്രത്തില്‍ തുര്‍ക്കി ചരക്കുവിമാനം തകര്‍ന്നുവീണ് കുട്ടികളടക്കം 33 പേര്‍ കൊല്ലപ്പെട്ടു. ഹോങ്കോങില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്്താംബൂളിലേക്ക് പുറപ്പെട്ട വിമാനം ഇടത്താവളമായ കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെകിലെ മനാസ് വിമാനത്താവളത്തില്‍ ഇറങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. തുര്‍ക്കി എയര്‍ലൈന്‍സിന്റെ ബോയിങ് 747 കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ ഡാച്ചാസൂ ഗ്രാമത്തിലെ വീടുകളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ മരിച്ച ബാക്കിയുള്ളവര്‍ ഗ്രാമവാസികളാണ്. കിര്‍ഗിസ്താനിലെ പ്രാദേശിക സമയം പുലര്‍ച്ചെ 7.30ന് ആണ് അപകടം. മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച സാധ്യമാവാതെ വന്നതോടെയാണ് വിമാനം ഗ്രാമത്തില്‍ ഇടിച്ചിറങ്ങിയത്. വിമാനാപകടത്തില്‍ 15 വീടുകളാണ് തകര്‍ന്നത്. ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് ദുരന്തം.  കനത്ത മൂടല്‍മഞ്ഞില്‍ ദിശ നഷ്ടപ്പെട്ട് വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൈലറ്റിന്റെ തെറ്റാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ഉപപ്രധാനമന്ത്രി മുഖാമെത്കലി അബുല്‍ഗസീവ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss