|    Nov 16 Fri, 2018 7:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കിര്‍ക്കി ‘മസ്ജിദ്’ പുനഃസ്ഥാപിച്ചത് മാസങ്ങള്‍ക്കിടെ രണ്ടാം തവണ

Published : 12th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഡല്‍ഹിയിലെ കിര്‍ക്കി മസ്ജിദിനു പുറത്തെ സൂചനാ ബോര്‍ഡിലെ മസ്ജിദ് എന്ന പദം സാമൂഹികവിരുദ്ധര്‍ ചുരണ്ടിക്കളഞ്ഞത് പുനഃസ്ഥാപിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ച സൂചനാ ബോര്‍ഡിലെ മസ്ജിദ് എന്ന പദം നീക്കം ചെയ്തു രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് സാമൂഹികവിരുദ്ധരുടെ കൈയേറ്റം ഉണ്ടാവുന്നത്.
ജൂണ്‍ 8നാണ് ആദ്യം ബോര്‍ഡിനു നേരെ കൈയേറ്റമുണ്ടായത്. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ എഎസ്‌ഐ മസ്ജിദ് എന്ന വാക്യം പുനഃസ്ഥാപിച്ചു. തുടര്‍ന്നു രണ്ടു ദിവസങ്ങള്‍ക്കു ശേഷവും സമാന തരത്തില്‍ ആക്രമണമുണ്ടായി. 2016ലാണ് ആദ്യമായി മസ്ജിദ് എന്ന വാചകം ബോര്‍ഡില്‍ നിന്നു ചുരണ്ടിക്കളഞ്ഞത്. 14ാം നൂറ്റാണ്ടില്‍ നിര്‍മിതമായ ഈ സ്മാരക സൗധം റാണാ പ്രതാപ് നിര്‍മിച്ച കോട്ടയാണെന്നാണ് ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെടുന്നത്. എന്നാല്‍, റാണാ പ്രതാപിനും 200 വര്‍ഷം മുമ്പാണ് ഈ മസ്ജിദ് നിര്‍മിക്കപ്പെട്ടതെന്ന് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.
അതേസമയം, കിര്‍ക്കി മസ്ജിസ്ദിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ ഉടനെ ആരംഭിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യം ഭൂമി നിരപ്പാക്കി മസ്ജിദിനകത്തെ തൂണുകള്‍ പുനഃസ്ഥാപിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss