|    Jan 23 Mon, 2017 4:05 am
FLASH NEWS

കിരീടനേട്ടത്തോടെ റൗള്‍ ഫുട്‌ബോളിനോടു വിടചൊല്ലി

Published : 17th November 2015 | Posted By: swapna en

ന്യൂയോര്‍ക്ക്: റയല്‍ മാഡ്രിഡിന്റെയും സ്‌പെയിനിന്റെയും ഇതിഹാസ സ്‌ട്രൈക്കര്‍ റൗള്‍ ഗോണ്‍സാലസ് കിരീടവിജയത്തോടെ 21 വര്‍ഷം നീണ്ട ഉജ്ജ്വല കരിയറിന് തിരശീലയിട്ടു. നോര്‍ത്ത് അമേരിക്കന്‍ ലീഗ് (എന്‍എഎസ്എല്‍) ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക് കോസ്‌മോസ് ടീമിനെയാണ് റൗള്‍ ജേതാക്കളാക്കിയത്. ഫൈനലില്‍ കോസ്‌മോസ് 3-2ന് ഒറ്റാവ ഫെറി എഫ്‌സിയെ മറികടക്കുകയായിരുന്നു. മല്‍സരത്തില്‍ ഗോള്‍ നേടിയില്ലെങ്കിലും ടീമിന്റെ മൂന്നാംഗോൡനു വഴിയൊരുക്കിയ റൗള്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.വിവിധ ക്ലബ്ബുകള്‍ക്കായി 21 സീസണുകളില്‍ 22 കിരീടനേട്ടങ്ങളില്‍ പങ്കാളിയായ ശേമാണ് 38കാരനായ റൗള്‍ ബൂട്ടഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം കോസ്‌മോസിലെത്തിയ റൗള്‍ 16 വര്‍ഷം റയലിന്റെ ജഴ്‌സിയണിഞ്ഞു. റയലിനൊപ്പം ആറ് ലീഗ് കിരീടങ്ങളും മൂന്ന് ചാംപ്യന്‍സ് ലീഗ് ട്രോഫികളും താരം നേടിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക