|    Mar 28 Tue, 2017 9:38 pm
FLASH NEWS

കിരീടനേട്ടം രാജ്യത്തിനും അലിക്കും സമര്‍പ്പിച്ച് വിജേന്ദര്‍ സിങ്

Published : 18th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇടിക്കൂട്ടിലെ ആദ്യ പ്രഫഷനല്‍ കിരീടം രാജ്യത്തിനും അന്തരിച്ച ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിക്കും സമര്‍പ്പിക്കുന്നതായി ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ് പറഞ്ഞു.
ഡബ്ലുബിഒ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റില്‍ ആസ്‌ത്രേലിയയുടെ കെറി ഹോപ്പിനെ ഇടിച്ചുവീഴ്ത്തിയാണ് വിജേന്ദര്‍ പ്രഫഷനല്‍ ബോക്‌സിങിലെ ആദ്യ കിരീടം ചൂടിയത്. കിരീടനേട്ടത്തോടെ ലോക റാങ്കിങില്‍ 15ാം സ്ഥാത്തേക്ക് ഉയരാനും 30 കാരനായ താരത്തിന് സാധിച്ചിരുന്നു. പ്രഫഷനല്‍ ബോക്‌സിങില്‍ തോല്‍വിയറിയാതെ കുതിക്കുന്ന വിജേന്ദറിന്റെ തുടര്‍ച്ചയായ ഏഴാം ജയം കൂടിയായിരുന്നു ഇത്.
തന്റെ ആദ്യ പ്രഫഷനല്‍ കിരീടം രാജ്യത്തിനും അലിക്കും സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ വിജേന്ദര്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. നീണ്ട കഠിന പരിശ്രമത്തിന്റെ ഫലമാണിതെന്ന് വ്യക്തമാക്കിയ വിജേന്ദര്‍ ഇനി റാങ്കിങ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് താനെന്നും കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day