|    Mar 29 Wed, 2017 7:03 am
FLASH NEWS

കിരീടനേട്ടം ജയത്തോടെ ആഘോഷിച്ച് ബയേണും യുവന്റസും

Published : 15th May 2016 | Posted By: SMR

മ്യൂണിക്ക്/റോം: വിജയത്തോട് കൂടി ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും യുവന്റസും ലീഗ് സീസണിന് തിരശ്ശീലയിട്ടു. ജര്‍മന്‍ ലീഗിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ 3-1ന് ഹാനോവറിനെ പരാജയപ്പെടുത്തുകയായിരുന്നു.
നേരത്തെ തന്നെ കിരീടം ഉറപ്പിച്ച ബയേണ്‍ ഇന്നലത്തെ ജയത്തോടെ സീസണിലെ പോയിന്റ് നേട്ടം 88 ആക്കി ഉയര്‍ത്തി. ബയേണിനു വേണ്ടി മരിയോ ഗോട്‌സെ ഇരട്ട ഗോള്‍ നേടി. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ചാംപ്യന്‍മാരുടെ മറ്റൊരു സ്‌കോറര്‍.
ഇറ്റാലിയന്‍ ലീഗില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി നേരത്തെ തന്നെ കിരീടം നിലനിര്‍ത്തിയ യുവന്റസ് അവസാന റൗണ്ട് മല്‍സരത്തില്‍ സംഡോറിയയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. യുവന്റസിനായി പൗലോ ദ്വബാല ഇരട്ട ഗോള്‍ നേടി. പാട്രിക് എവ്‌റ, ജിയോര്‍ജിയോ ചില്ലിയേനി എന്നിവര്‍ ഓരോ തവണ ലക്ഷ്യംകണ്ടു. 91 പോയിന്റുമായാണ് യുവന്റസ് സീസണ്‍ അവസാനിപ്പിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day