|    Jan 19 Thu, 2017 10:48 pm
FLASH NEWS
Home   >  Sports  >  Cricket  >  

കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ

Published : 22nd June 2016 | Posted By: mi.ptk

Karun-Nair,-Ambati-Rayudu-aഹരാരെ: ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു പിന്നാലെ സിംബാബ് വെക്കെതിരായ ട്വന്റിയിലും കിരീടം നേടുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. മൂന്നു മല്‍സരങ്ങളുടെ ട്വന്റി പരമ്പരയിലെ അവസാന മല്‍സരമാണ് ഇന്ന് ഹരാരെയില്‍ അരങ്ങേറുന്നത്. പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായതിനാല്‍ ഇന്ന് ജയിക്കുന്ന ടീമിന് കിരീടം സ്വന്തമാക്കാനാവും. ഒന്നാം ട്വന്റിയില്‍ സിംബാബ് വെ രണ്ട് റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം ട്വന്റിയില്‍ 10 വിക്കറ്റിന്റെ ഉജ്ജ്വല ജയവുമായി ഇന്ത്യ തിരിച്ചുവരികയായിരുന്നു. ഏകദിന പരമ്പര തൂത്തുവാരിയ മഹേന്ദ്രസിങ് ധോണിയുടെ കീഴിലുള്ള ഇന്ത്യ ട്വന്റിയിലും വിജയക്കൊടി നാട്ടി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ ഇന്ത്യ പരിചയസമ്പന്നനായ ധോണിക്കു കീഴില്‍ യുവ  ടീമിനെയാണ് സിംബാബ് വെയിലേക്ക് അയച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക