|    Apr 20 Fri, 2018 6:24 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കിരീടം നിലനിര്‍ത്താന്‍ ചെന്നൈ വരുന്നു

Published : 23rd September 2016 | Posted By: SMR

തുടര്‍ച്ചയായി രണ്ടു തവണ ഐഎസ്എല്‍ ചാംപ്യന്‍മാരാവുന്ന ആദ്യ ടീമെന്ന റെക്കോഡ് തേടിയാണ് ചെന്നൈയ്ന്‍ എഫ്‌സി ഇത്തവണ കച്ചമുറുക്കുന്നത്. കഴിഞ്ഞ ഫൈനലില്‍ എഫ്‌സി ഗോവയെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 3-2 നു കീഴ്‌പ്പെടുത്തിയായിരുന്നു ചെന്നൈയുടെ കന്നിക്കിരീടവിജയം.
ബ്രസീലിയന്‍ സൂപ്പര്‍ താരം എലാനോ ഇത്തവണ ചെ ന്നൈ നിരയിലില്ലെങ്കിലും എതിരാളികളെ തകര്‍ക്കാന്‍ കെ ല്‍പ്പുള്ള ചില കളിക്കാര്‍ ചെന്നൈ ടീമിലുണ്ട്.
ഫോം നിലനിര്‍ത്തുക വെല്ലുവിളി
ഐഎസ്എല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ടീമുകളിലൊന്നാണ് ചെന്നൈ. അതേ ഫോം ഇത്തവണയും ആവര്‍ത്തിക്കുകയെന്നതാവും അവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
2014ലെ പ്രഥമ സീസണില്‍ സെമി ഫൈനലിലെത്തിയ ചെ ന്നൈ കഴിഞ്ഞ തവണ കിരീടമുയര്‍ത്തുകയും ചെയ്തു.
2014ലെ ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 14 മല്‍സരങ്ങളില്‍ ആറു ജയവും അഞ്ചു സമനിലയും മൂന്നു തോല്‍വിയുമടക്കം ചെ ന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായിരുന്നു. എലാനോയുടെ ഗോളടിമികവാണ് അന്ന് ചെന്നൈയുടെ കുതിപ്പിന് ഊര്‍ജമേകിയത്. എട്ടു ഗോളുകള്‍ താരം അടിച്ചുകൂട്ടിയിരുന്നു.
സെമി ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു മുന്നിലാണ് ചെന്നൈ മുട്ടുമടക്കിയത്. ഒന്നാംപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് 3-0ന്റെ ആധികാരിക ജയം നേടി. രണ്ടാംപാദത്തില്‍ ചെന്നൈയോട് 1-3നു തോറ്റെങ്കിലും ഇരുപാദങ്ങളിലുമായി 4-3ന്റെ ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.
2014ല്‍ എലാനോയായിരുന്നു ചെന്നൈയുടെ ഹീറോയെങ്കില്‍ കഴിഞ്ഞ സീസണില്‍ കൊളംബിയന്‍ സ്‌ട്രൈക്കര്‍ സ്റ്റീവന്‍ മെന്‍ഡോസയായിരുന്നു തുറുപ്പുചീട്ട്. 13 ഗോളുകള്‍ വാരിക്കൂട്ടിയ മെന്‍ഡോസയുടെ മികവിലാണ് ചെന്നൈ ചാംപ്യന്‍പട്ടമലങ്കരിച്ചത്. ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂ ട്ടും അദ്ദേഹത്തിനായിരുന്നു.
എലാനോയും മെന്‍ഡോസയുമില്ല; ആരാവും പുതിയ ഹീറോ ?
കഴിഞ്ഞ രണ്ടു സീസണുകളിലും വ്യത്യസ്ത ഹീറോകളാണ് ചെന്നൈക്കായി കസറിയത്. പ്രഥമ സീസണില്‍ ബ്രസീലിയന്‍ സ്റ്റാര്‍ എലാനോയായിരുന്നു രക്ഷകനെങ്കില്‍ കഴിഞ്ഞ തവണ കൊളംബിയക്കാരനായ മെന്‍ഡോസയായിരുന്നു. ഇ ത്തവണ ഇവര്‍ രണ്ടു പേരും ടീമിലില്ലെന്നത് ചെന്നൈ ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. എങ്കിലും മറ്റൊരു രക്ഷകനെ ഇത്തവണ ടീമിനു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോച്ചും മുന്‍ ഇറ്റാലിയന്‍ ഡിഫന്ററുമായ മാര്‍കോ മറ്റെരാസി.
ലിവര്‍പൂളിനായി ഉജ്ജ്വല പ്രകടനം നടത്തിയിട്ടുള്ള നോ ര്‍വെയുടെ മുന്‍ ഡിഫന്റര്‍ ജോ ണ്‍ ആന്‍ റീസ്സോയാണ് ഇത്തവണ ചെന്നൈയുടെ മാര്‍ക്വി താരം. രണ്ടാം സീസണില്‍ ഡല്‍ഹി ഡൈനാമോസ് നിരയിലുണ്ടായിരുന്ന റീസ്സേ ടീമിനെ സെമി ഫൈനലിലെത്തിക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു.
ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖുല, ബല്‍ജീത്ത് സാഹ്‌നി എന്നിവരുടെ ഗോളടിമികവിലാണ് ചെന്നൈയുടെ പ്രതീക്ഷ. ടീമിലെ ഏക മലയാളി സാന്നിധ്യം മിഡ്ഫീല്‍ഡര്‍ എം പി സക്കീറാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss