|    Apr 26 Wed, 2017 12:01 am
FLASH NEWS

കിരീടം തിരിച്ചുപിടിച്ച് നെയ്യാറ്റിന്‍കര

Published : 30th November 2016 | Posted By: SMR

എം എം അന്‍സാര്‍

കഴക്കൂട്ടം: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നഷ്ടമായ കീരീടം ഇക്കുറി നെയ്യാറ്റിന്‍കര ഉപജില്ല അസൂയാവഹമായ ഭൂരിപക്ഷത്തി ല്‍ വീണ്ടും തിരിച്ചുപിടിച്ചു. എതിരാളിയായ തിരുവനന്തപുരം നോര്‍ത്തിനെ 61 പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് നെയ്യാറ്റിന്‍കരയുടെ കായികപ്രതിഭകള്‍ കിരീടം നേടിയത്. പത്ത് വര്‍ഷത്തിലേറെയായി നോ ര്‍ത്ത് കൈയടക്കി വച്ചിരുന്ന കീരീടം 2014ല്‍ കടുത്ത പോരാട്ടത്തിലൂടെ നെയ്യാറ്റിന്‍കര നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അഞ്ച് പോയിന്റിന്റെ വ്യത്യാസത്തില്‍ നോര്‍ത്ത് വീണ്ടുംകീരീടം തിരിച്ചെടുത്തു. ഇക്കുറി ട്രാക്കിലിറങ്ങിയ നെയ്യാറ്റിന്‍കരയുടെ കായിക താരങ്ങള്‍ തുടക്കം മുതല്‍ തന്നെ അഭിമാനകരമായ പ്രകടനമാണ് മല്‍സരത്തിലുടനീളം കാഴ്ചവച്ചത്. റിലേ മല്‍സരങ്ങളിലെ മുന്‍തൂക്കമാണ് കഴിഞ്ഞ വര്‍ഷം നോര്‍ത്തിന് വിജയം സമ്മാനിച്ചത്. എന്നാല്‍ ഇത്തവണ അതേ റിലേ മല്‍സരങ്ങളില്‍ നാല് സ്വര്‍ണവും നാല് വെള്ളിയും നേടി നെയ്യാറ്റിന്‍കര ശക്തമായ തിരിച്ച് വരവ് നടത്തുകയായിരുന്നു. കടുത്ത പോരാട്ടത്തിലൂടെ വിജയം കൈവരിച്ച നെയ്യാറ്റിന്‍കര ഉപജില്ലയക്ക് 18 സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവുമായി 168 പോയിന്റാണ് ലഭിച്ചത്. രണ്ടാമതെത്തിയ തിരുവനന്തപുരം നോര്‍ത്തിന് ആറ് സ്വര്‍ണവും, 13 വെള്ളിയും 9 വെങ്കലവും ചേര്‍ത്ത് 107 പോയിന്റും ലഭിച്ചു. മൂന്നാം സ്ഥാനത്തുള്ള പാറശാല ഉപജില്ലയ്ക്ക് രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമടക്കം 31 പോയിന്റും ലഭിച്ചു. മല്‍സരത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ മുന്നേറ്റം തുടര്‍ന്ന നെയ്യാറ്റിന്‍കര ഉപജില്ല അവസാന ദിവസങ്ങളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ജില്ലാ കായികമേളകളില്‍ തമ്മില്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന അരുമാനൂര്‍ എംവിഎച്ച്എസ്എസിന്റെയും കാഞ്ഞിരംകുളം പികെഎസ്എച്ച്എസ്എസിന്റെയും മികവിലാണ് നെയ്യാറ്റിന്‍കര കീരീടം സ്വന്തമാക്കിയത്. സ്‌കൂള്‍ തലത്തില്‍ എഴ് സ്വര്‍ണവും നാല് വീതം വെള്ളിയും വെങ്കലവും നേടി 51 പോയിന്റ് നേടി അരുമാനൂര്‍ എംവിഎച്ച്എസ്എസ് ഓവറോള്‍ കിരീടം നിലനിര്‍ത്തുകയായിരുന്നു. ശക്തമായ മല്‍സരം കാഴ്ചവച്ച പികെഎസ്എച്ച്എസ്എസ്എസ് ആറ് സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും പിടിച്ചെടുത്ത് 42 പോയിന്റും നേടി രണ്ടാമതെത്തി. ഒരു സ്വര്‍ണവും എട്ട് വെള്ളിയും ഒരു വെങ്കലവുമായി 30 പോയിന്റ് നേടിയ ഹോളി എഞ്ചല്‍സ് കോണ്‍വെന്റ് എച്ച്എസ്എസാണ് മൂന്നാം സ്ഥാനത്ത്. 14 പോയിന്റുകള്‍ വീതം നേടിയ ആര്യനാട് വി ആന്റ് എച്ച്എസ്എസും, തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസുമാണ് നാലാം സ്ഥാനത്തുള്ളത്. 11 പോയിന്റ് നേടിയ പാറശാല കുളത്തൂര്‍ ഗവ. വി ആന്റ് എച്ച്എസ്എസാണ് അഞ്ചാമത്. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം കെ ഷൈന്‍മോന്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day