|    May 29 Mon, 2017 9:22 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കിരീടം കെഎംസിസി മലപ്പുറത്തിന്

Published : 22nd November 2015 | Posted By: TK

kmccദോഹ: വെസ്‌റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒമ്പതാമത് എഡിഷന്‍ സമാപിച്ചപ്പോള്‍ കെഎംസിസി മലപ്പുറം ഏകപക്ഷീയമായ ഒരു ഗോളിന് ടിവൈസി തൃശൂരിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി. അത്യന്തം ആവേശകരമായ മല്‍സരത്തില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് കെഎംസിസി വിജയം നേടിയത്.
കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ കെഎംസിസി താരം  തൃശൂരിന്റെ ഗോള്‍കീപ്പറെ പരീക്ഷിച്ചു. ഉടനെ തന്നെ  മലപ്പുറം ഗോള്‍മുഖം ലക്ഷ്യമാക്കി ടിവൈസിയുടെ ആക്രമണം വന്നു. ഗ്യാലറി ആര്‍ത്തുവിളിച്ച നിമിഷങ്ങള്‍. കളിയുടെ പന്ത്രണ്ടാം മിനുട്ടിലും പതിനേഴാം മിനുട്ടിലും മലപ്പുറത്തിന്റെ ഹെഡര്‍ പരീക്ഷണം ഗ്യാലറിയിലെ മഞ്ഞപ്പടയെ ആവേശംകൊള്ളിച്ചെങ്കിലും ലക്ഷ്യംകാണാന്‍ ഇരുപതാം മിനുട്ടുവരെ കാത്തിരിക്കേണ്ടി വന്നു. കെഎംസിസിയുടെ ഏഴാം നമ്പര്‍ താരം സുധീഷ് മനോഹരമായ ഹെഡറിലൂടെ തൃശൂരിന്റെ വലകുലുക്കിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ (1-0) തെളിഞ്ഞു.  ദോഹസ്‌റ്റേഡിയത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടത്തെ സാക്ഷ്യമാക്കി നടന്ന  ഫൈനല്‍ മല്‍സരത്തില്‍ ഗ്യാലറിയിലെ ഫുട്‌ബോള്‍ പ്രേമികള്‍  ആര്‍ത്തുവിളിച്ചു ഇരുപക്ഷത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
തിരിച്ചടിക്കാനുള്ള ആവേശത്തില്‍ ടിവൈസിസി താരങ്ങള്‍ ചടുല നീക്കങ്ങളിലൂടെ കെഎംസിസി ഗോള്‍മുഖത്ത് നിരന്തരം ആക്രമണമഴിച്ചുവിട്ടെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. മലപ്പുറത്തിന്റെ ഒരു ഗോള്‍ ലീഡില്‍  ആദ്യപകുതി അവസാനിച്ചു.  കളിയുടെ മുപ്പത്തിയൊമ്പതാം മിനുട്ടിലും നാല്‍പത്തിയൊമ്പതാം മിനുട്ടിലും ടിവൈസി താരം ഷമീര്‍ ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
കളി അവസാനിക്കാന്‍  മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ പരുക്കന്‍ അടവുകള്‍ പയറ്റിയതിന് ടിവൈസിയുടെ പതിനാലാം നമ്പര്‍  ഷഫീഖും നാലാം നമ്പര്‍ ജാഫറും ചുവപ്പു കാര്‍ഡ് കാണേണ്ടി വന്നു. അവസാനം വിസില്‍ മുഴങ്ങിയപ്പോള്‍ കെഎംസിസി മലപ്പുറം കപ്പ് സ്വന്തമാക്കിയ ആരവങ്ങളോടെ ഒമ്പതാമത് ഖിഫ് ടൂര്‍ണ്ണമെന്റിന് സമാപ്തിയായി.
സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ ഷറഫ് പി ഹമീദും ഖിഫ് പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകരയും ചേര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാന വിതരണം നിര്‍വ്വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day