|    Mar 28 Tue, 2017 12:23 pm
FLASH NEWS

കിയാല്‍ ഓഫിസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

Published : 25th February 2016 | Posted By: SMR

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ ജീവനക്കാരെ നിയമിച്ച് അഴിമതി നടത്താനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ കിയാല്‍ പ്രൊജക്ട് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
വിമാനത്താവളം നിര്‍മാണം പാതിവഴിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ നൂറിലധികം ജീവനക്കാര്‍ക്ക് അനധികൃതനിയമനം നല്‍കാനാണ് നീക്കം. വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കുന്നതിന് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജില്‍ വീട് നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ പ്രസ്തുത കുടുംബങ്ങളെയെല്ലാം പ്രധാന നിയമനങ്ങളില്‍ പരിഗണിക്കാതെ ഒഴിവുകള്‍ വീതിച്ചെടുത്ത് തിരക്കിട്ട് നിയമനം നടത്താനുള്ള യുഡിഎഫ് നീക്കത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. സിപിഎം സംസ്ഥാനകമ്മിറ്റിയംഗം ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സിഎംപി ജില്ലാ ജോ. സെക്രട്ടറി സി വി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി സി വിജയന്‍, കോണ്‍ഗ്രസ് (എസ്)ജില്ലാ സെക്രട്ടറി കെ എം വിജയന്‍, ഐഎന്‍എല്‍ നേതാവ് ഡി മുനീര്‍, ജനതാദള്‍ (എസ്)നേതാവ് കെ സന്തോഷ്, സിപിഎം ഏരിയാ സെക്രട്ടറി എന്‍ വി ചന്ദ്രബാബു, ജില്ലാ കമ്മിറ്റിയംഗം പി പുരുഷോത്തമന്‍ സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day