|    May 24 Thu, 2018 12:02 pm
Home   >  Todays Paper  >  Page 5  >  

കിഫ്ബി ബില്ല് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി രൂപം നല്‍കിയ കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി (കിഫ്ബി) യുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ബില്ല് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. അടിസ്ഥാനസൗകര്യ വികസനത്തിന് പണം കണ്ടെത്താന്‍ കിഫ്ബിയെ ശാക്തീകരിക്കുമെന്ന് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്നാണ്. ബില്ല് പാസാക്കിയതോടെ സര്‍ക്കാര്‍ നേരത്തേ ഇറക്കിയ ഓഡിനന്‍സ് അസാധുവായി. കമ്പോളമടക്കമുള്ള വിവിധ മേഖലകളില്‍നിന്ന് പണം സമാഹരിച്ച് പദ്ധതികള്‍ നടപ്പാക്കുന്നതാണ് നിക്ഷേപനിധി. സഭയിലെ ഭൂരിപക്ഷം അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു നിര്‍ദേശങ്ങളും ഭേദഗതികളും അവതരിപ്പിച്ചു.
സഭയില്‍ ഉയര്‍ന്നുവന്ന ക്രിയാക നിര്‍ദേശങ്ങളും ആശങ്കകളും ഗൗരവത്തോടെ കണ്ട് അപാകതകള്‍ തിരുത്തിയാണ് കിഫ്ബിയുമായി സര്‍ക്കാര്‍ മുന്നോുപോവുകയെന്ന് ബില്ലവതരിപ്പിച്ച ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് സഭയെ അറിയിച്ചു. ആദ്യഘത്തില്‍ 20,000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രൊജക്ടുകള്‍ തയ്യാറാക്കുന്ന മുറയ്ക്ക് പണം നല്‍കാന്‍ ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങള്‍ മുന്നോുവന്നിുണ്ടെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി അധ്യക്ഷനായ ഗവേണിങ് ബോഡിയും ധനമന്ത്രി ചെയര്‍മാനായ എക്‌സിക്യൂട്ടീവ് സമിതിയും കിഫ്ബിക്ക് നേതൃത്വം നല്‍കുമെന്നതാണ് ബില്ലിലെ വ്യവസ്ഥ. രണ്ടുപേരും ഒഴികെയുള്ള അംഗങ്ങള്‍ പ്രഫഷനലുകളോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ ആയിരിക്കും. ഗവേണിങ് ബോഡി വര്‍ഷത്തില്‍ രണ്ടുതവണയും എക്‌സിക്യൂട്ടീവ് കിറ്റി രണ്ടാഴ്ചതോറും യോഗം ചേരും. കിഫ്ബി ബോര്‍ഡ് യോഗത്തിനുള്ള ക്വാറം തികയാന്‍ എംഗങ്ങള്‍ വേണമെന്ന് തിരുത്തല്‍ വരുത്തിയിട്ടുണ്ട്. നേരത്തേ ഇത് ആറായിരുന്നു. ഇതിനുപുറമെ ക്വാറം തികയാന്‍ ഒരു സ്വതന്ത്ര അംഗം നിര്‍ബന്ധമായുമുണ്ടായിരിക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു. പുതിയ ഭരണസംവിധാനത്തില്‍ ഫിഡലിറ്റി ട്രസ്റ്റ് ബോര്‍ഡും വ്യവസ്ഥ ചെയ്യുന്നു.
കിഫ്ബി വഴി ശേഖരിക്കുന്ന ഫണ്ട് പ്രഖ്യാപിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് സാക്ഷ്യപ്പെടുത്തുന്ന സമിതിയായിരിക്കുമിത്. വര്‍ഷത്തില്‍ രണ്ടുതവണ ബോര്‍ഡ് ഇത്തരത്തില്‍ സാക്ഷ്യപത്രം പുറപ്പെടുവിക്കും. മോാേര്‍വാഹന നികുതിയുടെ 50 ശതമാനംവരെയും പെട്രോള്‍സെസും അതത് വര്‍ഷംതന്നെ കിഫ്ബിക്ക് നല്‍കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. 23 മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളും സാമൂഹികസേവന പ്രവര്‍ത്തനങ്ങളുമടക്കമുള്ളവയ്ക്ക് കിഫ്ബി വഴി ധനസമാഹരണം നടത്തുകയാണ് ലക്ഷ്യമിടുന്നത്. ടോളുകളും ഫീസുകളും ഈടാക്കുന്നതിനുള്ള സാധ്യതകള്‍ തുറന്നിട്ട് പത്തോളം വികസനകരാര്‍ മാതൃകകളാണ് ബില്ലില്‍ പ്രതിപാദിക്കുന്നത്. ബില്ല് പാസായശേഷം ധനമന്ത്രി പ്രതിപക്ഷ നിരയിലെത്തി വോെടുപ്പ് കൂടാതെ ബില്ല് പാസാക്കാന്‍ കഴിഞ്ഞതിലുള്ള നന്ദി നേതാക്കളെ അറിയിച്ചു. കെ എം മാണിയും എം ഉറും ബില്ലവതരിപ്പിക്കുന്നതിനെതിരേ ക്രമപ്രശ്‌നം ഉന്നയിച്ചു.
സംസ്ഥാന ബജറ്റിനെ മറികടന്നുകൊണ്ടും നിയമസഭയെ നോക്കുകുത്തിയാക്കിയും കിഫ്ബി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിയോജനക്കുറിപ്പ് അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി ഡി സതീശനും ചൂണ്ടിക്കാി. കിഫ്ബിയിലെ നിക്ഷേപനിധിയില്‍ ലഭിക്കുന്ന മോാേര്‍വാഹന നികുതിയുടെയും പെട്രോള്‍ സെസിന്റെയും വിഹിതം ചെലവാക്കിയത് സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനോ സഭയ്ക്ക് പരിശോധിക്കുന്നതിനോ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാി. പ്രഫ. എന്‍ ജയരാജ്, പി കെ ശശി, ഐ സി ബാലകൃഷ്ണന്‍ തുടങ്ങിയവരും സംസാരിച്ചു. വകുപ്പുതിരിച്ചുള്ള ചര്‍ച്ചയില്‍ നാലുതവണകളായി പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി വോട്ടിനിട്ട് തള്ളി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss